ഈജിപ്ഷ്യൻ ഫുട്ബോൾതാരം മുഹമ്മദ് സലയുടെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ. താടിയും മീശയും കളഞ്ഞാണ് സലയുടെ മേക്കോവർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിവർപൂൾ സഹതാരങ്ങൾ ഉടൻ തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി.
ആരാധകരും അദ്ദേഹത്തിന്റെ പുതിയ ലുക്ക് കണ്ട് പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. ഇതുവരെ കാണാത്തൊരു ലുക്കിൽ താരത്തെ കണ്ടപ്പോൾ ആരാധകർക്കും വിശ്വസിക്കാനായില്ല. നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തു. ഒരൊറ്റ മണിക്കൂറിനുള്ള തന്നെ ഒരു മില്യൺ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്. താടിയും മീശയും തിരികെ എത്രയും പെട്ടെന്ന് വളർത്തണമെന്നാണ് ചില ആരാധകരുടെ ആവശ്യം. ഏകദേശം 23 മില്യൺപേരാണ് സലായെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.