pinarayi-vijayan

കൊച്ചി : ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതിയിലെ നിലപാട് മാറ്റം കോൺഗ്രസിനെ പോലും നാണിപ്പിക്കുന്നതാണെന്ന് എഴുത്തുകാരൻ സക്കറിയ. എഴുത്തും നവോത്ഥാനവും എന്ന വിഷയത്തിൽ കൊച്ചിയിൽ നടക്കുന്ന കൃതി വിജ്ഞാനോത്സവത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത്. സി.പി.എമ്മിൽ മുഖ്യമന്ത്രിയ്ക്കല്ലാതെ വേറെ ആർക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടില്ലെന്നാണ് താൻ മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കേരളത്തിൽ സി.പി.എമ്മിനും കോൺഗ്രസിനെയും പോലുള്ള കക്ഷികൾക്ക് അപചയമുണ്ടായെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം സുപ്രീം കോടതിയുടെ വിധിയ്‌ക്കെതിരെ തെരുവിലിറങ്ങി സ്ത്രീകളുൾപ്പെടെ പ്രതിഷേധിച്ചത് ബി.ജെ.പിയെ പോലുള്ള പാർട്ടികളുടെ മുന്നേറ്റമായി കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.