1. മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിന് എതിരെ നടപടി സ്വീകരിച്ച കളക്ടര്‍ രേണു രാജിനെ പിന്തുണച്ച് വീണ്ടും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഏത് സ്ഥാപനം ആയാലും നിയമത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ ആവൂ. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത് ആണ്. ഇതില്‍ മറിച്ചൊരു അഭിപ്രായം ഇല്ല. എം.എല്‍.എയുടെ ന്യായീകരണത്തെ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ട് എന്നും മന്ത്രി
2. സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കാണേണ്ടത് ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. സബ്കളക്ടര്‍ നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്തം എന്നും പ്രതികരണം. അതിനിടെ ഭൂമി കയ്യേറ്റത്തിന് എതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ട് എ.ജി ഓഫീസിന്. പ്രദേശത്തെ അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എം.എല്‍.എ എസ്. രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. എന്നാല്‍ എം.എല്‍.എ്ക്ക് എതിരെ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഇല്ല
3. എ.ജിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കും. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതം എന്നും സ്റ്റോപ് മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞെന്നും സബ്കളക്ടര്‍ ഹൈക്കോടതിയെ അറിയിക്കും. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010-ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്
4. ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടെന്ന് പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീകള്‍. സഭയിലെ അധികാര കേന്ദ്രങ്ങള്‍ ബിഷപ്പിനൊപ്പം നില്‍ക്കുക ആണ്. കോടതി നടപടികള്‍ വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കും എന്നും സംശയം
5. സഭയ്ക്കുള്ളില്‍ നീതി ലഭിക്കാതെ വന്നതോടെ ആണ് പരാതിയുമായി നിയമത്തിന് മുന്നിലേക്ക് കന്യാസ്ത്രീ എത്തിയത്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഭയാ കേസിന് സമാനമായ രീതിയില്‍ ഈ കേസും നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഉണ്ടെന്നും കന്യാസ്ത്രീകള്‍
6. റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍്ട്ട് ഇന്ന് സഭയില്‍ വയ്ക്കില്ല. തീരുമാനം, റിപ്പോര്‍ട്ടിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്ത സാഹചരത്തില്‍. നാളെ റിപ്പോര്‍ട്ട് കൊണ്ടുവരാന്‍ ശ്രമിക്കും എന്ന് ഉന്നത വൃത്തങ്ങള്‍. പ്രതിരോധ ഇടപാടുകളില്‍ വോമസേനയെ സംബന്ധിച്ച ഭാഗത്താവും റിപ്പോര്‍ട്ടില്‍ റഫാലിനെ ഉള്‍പ്പെടുത്തുക
6. അതിനിടെ, റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകള്‍ പുറത്തു വിട്ട് ദേശീയ മാദ്ധ്യമം. ഈ വിവരം മറച്ചു വച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്നും ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്. പുതിയ തെളിവുകള്‍ പുറത്തുവിട്ടത്, റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ ഉണ്ടായതിന് പിന്നാലെ
7. സി.എ.ജി റിപ്പോര്‍ില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. സി.എ.ജി രാജീവ് മെഹ്റിഷി, 2015 ആഗസ്റ്റ് 30 വരെ ധനകാര സെക്രറിയായും പിന്നീട് ആഭന്തര സെക്രറിയായും മോദി സര്‍ക്കരിന് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനകാര സക്രറി ആയിരിക്കെ റഫാല്‍ ഇടപാടിലെ ക്രമക്കേടുകളില്‍ ഇദ്ദേഹം പങ്കാളി ആയിട്ടുണ്ട്. അങ്ങനെയുള്ള ആള്‍ റഫാല്‍ അഴിമതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് താല്‍പര്യങ്ങളുടെ വൈരുദ്ധ്യം എന്നും ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചാല്‍ അത് മറ്റൊരു അഴിമതി ആയിരിക്കും എന്നും കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍
8. എ.ഐ.സി.സി ജനറല്‍ സെക്രറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലക്നൗവില്‍. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുറാലിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം പ്രിയങ്ക സംസ്ഥാനത്ത് എത്തുന്നത് ഇത് ആദ്യം. ഒരു പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുക ആണെന്ന് റാലിക്ക് മുന്നോടിയായി പ്രവര്‍ത്തകരെ അറിയിച്ച് പ്രിയങ്ക
9. ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കപ്പെട്ട പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും യു.പിയില്‍ നടത്താന്‍ ഒരുങ്ങുന്നത്, നാലു ദിവസം നീളുന്ന പര്യടനം. ഇതിന് മുന്നോടിയായി നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഒപ്പം ലക്നൗവിലെ മഹാറാലിയില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശിലെ വിവിധ ലോക്സഭ മണ്ഡലങ്ങളിലെ നേതാക്കളുമായും ഈ ദിവസങ്ങളില്‍ പ്രിയങ്കയും ജോതിരാദിത്യ സിന്ധ്യയും കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍
10. പ്രിയങ്കയെയും ജോതിരാദിത്യ സിന്ധ്യയും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെയും ചുമതലയോടെ ജനറള്‍ സെക്രട്ടറിമാരായി കോണ്‍ഗ്രസ് നിയോഗിച്ചത്, യു.പിയില്‍ എസ്.പി, ബി.എസ്.പി സഖ്യം പ്രഖാപിച്ചതിന് പിന്നാലെ. സംസ്ഥാനത്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ തിരിച്ചു വരവാണ് ലക്ഷ്യം. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കൂടെയാണ് ഇന്നത്തെ മഹാറാലിയോടെ തുടക്കമാകുന്നത്.