മുഖം മിനുക്കി വീണ്ടും വിപണി കീഴടക്കാൻ എത്തുകയാണ് മാരുതി സുസുകി ബലേനോ. 2016 ൽ വിപണിയിൽ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് മാരുതി സുസുകി ബലേനോ ഇത്ര പ്രാധാന്യത്തോടെ പരിഷ്‌കരിക്കുന്നത്. പുതിയ ഫ്രണ്ട് ബംപർ, പുതിയ ഗ്രിൽ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവ ബലേനോയുടെ ഭംഗി വർദ്ധിപ്പിക്കും. കാറിനകത്ത് ഡാഷ്‌ബോർഡിലും സീറ്റ് ഫാബ്രിക്കിലും ചെറിയ മാറ്റങ്ങൾ കാണും. എൻജിനുകളിൽ മാറ്റമുണ്ടായിരിക്കില്ല. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എന്നിവയായിരിക്കും എൻജിൻ ഓപ്ഷനുകൾ. സ്പീഡ് അലർട്ട് വാണിംഗ്, മുൻസീറ്റ് യാത്രക്കാരന് സീറ്റ്‌ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും.