എന്തിനും ഏതിനും സ്മാർട്ട് ഫോണുകളെ ആശ്രയിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. ദൈനംദിന ജീവിതത്തിൽ നിന്ന് സ്മാർട്ട് ഫോണുകൾ നീക്കം ചെയ്യുകയാണെങ്കിൽ ഒരു പക്ഷെ ജീവിതത്തിന്റെ സന്തുലിതയെ അത് ബാധിച്ചെന്നിരിക്കാം. വായിക്കവാനും, കാണുവാനും നാവിഗേറ്റുചെയ്യാനും, സംഗീതം കേൾക്കാനും, തുടങ്ങി സ്മാർട്ട് ഫോണുകൾ ജീവിതത്തിന്റെ ഒഴിവാക്കാൻ കഴിയാത്ത ഭാഗമായി മാറിയിരിക്കുന്നു എന്നതാണ് സത്യം.
സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ധാരാളംഉപയോഗങ്ങൾ ഉണ്ടെങ്കിലും ഓരോ നാണയത്തിനും ഇരുവശങ്ങൾ എന്ന് പറയുന്നത് പോലെ ഏറ്റവും പ്രചാരം കുറഞ്ഞ സ്മാർട് ഫോണുകൾ റേഡിയേഷന്റെ അപകടകരമായ അളവ് ഉയർത്തുന്നു എന്ന് സ്റ്റാറ്റിസ്‌റ്റിക്‌സ് റിപ്പോർട്ട് കണ്ടെത്തി.
അത്തരം അളവിൽ പുറപ്പെടുവിക്കുന്ന വികിരണം മനുഷ്യ ആരോഗ്യത്തിന് അപകടകരമാണ്. 1.6 വോട്ട് ലെവൽ കുറഞ്ഞ ഫോണുകൾ 'സ്പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ്' (എസ്.എ.ആർ) പ്രകാരം ആരോഗ്യത്തിന് ഹാനികരമല്ല എന്നാണ് റിപ്പോർട്ട്. ആഗോളപരമായി അംഗീകരിച്ച പരിസ്ഥിതി സൗഹൃദത്തിന് മുൻതൂക്കം നൽകുന്ന ജർമൻ സെർട്ടിഫിക്കേഷൻ എസ്.എ.ആർ അംഗീകരിച്ച സ്മാർട്ഫോണുകൾക്ക് റേഡിയേഷൻ നില വളരെ കുറവായിരിക്കും.
ഇത്തരത്തിൽ പുറത്തിറക്കുന്ന ഫോണുകൾ ജീവനും ആരോഗ്യത്തിനും ഭീഷണിയാവുകയുമില്ല. സുരക്ഷിതമായ എസ്.എ.ആറുകൾക്ക് തക്കതായ ഒരു നിർദേശപത്രികയില്ല. ഇവ അംഗീകരിക്കാത്ത, റേഡിയേഷൻ വളരെയധികം പുറപ്പെടുവിക്കുന്ന ഈ 16 സ്മാർട് ഫോണുകൾ ഒരുപക്ഷേ നിങ്ങളുടെ കൈകളിലുണ്ടാവാം.
അമിതമായി റേഡിയേഷൻ പുറപ്പെടുവിക്കുന്ന സ്മാർട്ട് ഫോണുകൾ ഇവയാണ്
OnePlus 5 SAR level: 1.39 W/kg
Apple iPhone 7 SAR level: 1.38 W/kg
Sony Xperia XZ1 Compact SAR level: 1.36 W/kg
HTC Desire 12/12+ SAR level: 1.34 W/kg
OnePlus 6 SAR level: 1.33 W/kg
OnePlus 6 SAR level: 1.33 W/kg
Apple iPhone 8 SAR level: 1.32 W/kg
Xiaomi Redmi Note 5 SAR level: 1.29 W/kg
ZTE Axon 7 Mini SAR level: 1.29 W/kg
ഇതിൽ പലതും നമ്മുടെ കൈകളിൽ നിലവിലുള്ള ഫോണുകളായിരിക്കാം. കാലക്രമേണ കൊണ്ടാണ് റേഡിയേഷൻ പ്രശ്നങ്ങൾ പുറത്ത് വരുന്നത്. ചെവിയിലേക്ക് എപ്പോഴും ഫോൺ ഉപയോഗിച്ച് സംസാരിക്കാതിരുന്നാൽ ഏറിയ പങ്ക് പ്രശ്നങ്ങളിലും വ്യത്യാസമുണ്ടാകും. കാരണം കോൾ ചെയ്യുമ്പോൾ ഫോൺ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ വികിരണങ്ങൾ അധികമായി ശരീരത്തിലേക്ക് എത്തിയേക്കും ഹെഡ്ഫോണുകളുടെ ഉപയോഗം മൂലം അത് കുറയ്ക്കാം എന്നതാണ് ഒരു വഴി. *#07# എന്ന നമ്പർ ഉപയോഗിച്ച് ഫോണിലെ റേഡിയേഷൻ നമുക്ക് അറിയാൻ കഴിയും. എല്ലാ ഫോണുകളിലും ഈ നമ്പർ പ്രാവർത്തികമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.