സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നമുക്ക് ദൈനംദിന ജീവിതത്തിൽ അനുഭവപ്പെടാറുണ്ട്. ചെറിയ പ്രശ്നങ്ങൾക്ക് പോലും ബ്യൂട്ടി പാർലർ തേടി പോവുന്നവർ ചില്ലറയല്ല. എന്നാൽ ഇത്തരം പ്രതിസന്ധിക്കെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ ഉണ്ട്.
എപ്പോഴും സൗന്ദര്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ പ്രകൃതിദത്ത മാർഗ്ഗങ്ങൾക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്. ഇതുണ്ടാക്കുന്ന ഗുണങ്ങൾ ചെറുതല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ തക്കാളി അല്പം മുന്നിലാണ്. തക്കാളി കൊണ്ട് നമുക്ക് പലവിധത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താം. തക്കാളി ഉപയോഗിക്കുന്നവർക്ക് സൗന്ദര്യ സംരക്ഷണം ഒരിക്കലും ഒരു വെല്ലുവിളിയല്ല. തക്കാളിയിൽ തയ്യാറാക്കാവുന്ന ചില ഫേസ്‌പാക്കുകൾ അറിയാം.
മുഖക്കുരുവിന് തക്കാളി ഫേസ്‌പാക്ക്
സൗന്ദര്യ സംരക്ഷണത്തിന് പലപ്പോഴും വില്ലനാവുന്ന ഒന്നാണ് മുഖക്കുരു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ നിരവധിയുണ്ടെങ്കിലും ഇവയിൽ പ്രധാനപ്പെട്ടതാണ് തക്കാളി ഫേസ്പാക്ക്.
അരക്കഷ്ണം തക്കാളി നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ ആക്കിയത്, അൽപം ജോജോബ ഓയിൽ, ടീ ട്രീ ഓയിൽ എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇത് മുഖക്കുരുവിനെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
തിളക്കത്തിന്
നിറം കുറവാണെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് തക്കാളിയും തേനും. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഈ തക്കാളി ഫേസ്‌പാക്ക്. തക്കാളിയും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ശുദ്ധജലത്തിൽ ഇത് കഴുകിക്കളയുക. ഇത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.