കൗമുദി ചാനലിലെ ന്യൂസ് ആങ്കർ സ്നേഹയ്ക്ക് ചാനലിലെ വലിയൊരു സംഘം പണി കൊടുത്തതാണ് ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡ്. 30 വർഷമായി മുറിക്കുള്ളിൽ കെട്ടിയിട്ടിരിക്കുന്ന ആളെ രക്ഷിക്കാൻ സ്നേഹ വാർത്ത ചെയ്യാനെത്തുന്നതും തുടർന്ന് ഭ്രാന്തനായ ആൾ കാണിച്ച വൈലന്റ് നിമിഷങ്ങളുമാണ് എപ്പിസോഡിൽ ചിരിയരങ്ങ് തീർക്കുന്നത്.
ഭ്രാന്തനായ ഓ മൈ ഗോഡ് അവതാരകന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ സ്നേഹ ശ്രമിക്കുമ്പോൾ പറ്റിപ്പിന്റെ യഥാർത്ഥ ചിത്രം തെളിയുന്നു. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാടിനടുത്ത് തിരിച്ചിട്ടപ്പാറയിലാണ് ഓ മൈ ഗോഡിന്റെ ഈ വാരത്തെ ലൊക്കേഷൻ ഒരുങ്ങിയത്. പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന ഓ മൈ ഗോഡിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ്.