കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി രാജേഷ് എം.എൽ.എയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച സി.ബി.ഐക്കെതിരെ വിമർശനവുമായി സി.പി.എം രംഗത്ത്. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്നും ജനം ഇത് തിരിച്ചറിയുമെന്നും സി.പി.എം ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പുതിയ തെളിവുകളില്ലാതെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.