പത്തനംതിട്ട: ശബരിമല തന്ത്രിക്കെതിരെ രൂക്ഷവിമർശവുമായി മന്ത്രി ജി.സുധാകരൻ. പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയിൽ കയറ്റിയിട്ടുണ്ടെന്നും യുവതീപ്രവേശത്തിൽ സി.പി.എം സ്വീകരിച്ച നിലപാടാണ് ശരിയെന്നും സുധാകരൻ വ്യക്തമാക്കി.
അവിശ്വാസികൾ എന്നു പറയുന്ന വിഭാഗമില്ല. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തിൽ പോകുന്നവർ മാത്രമാണ് വിശ്വാസികളെന്ന് ധരിക്കരുത്.
ശ്രീ നാരായണ ഗുരുദേവൻ എവിടെയും തൊഴാൻ പോയിട്ടില്ല. മഹാത്മാഗാന്ധിയും ടാഗോറും എവിടെയും തൊഴാൻ പോയിട്ടില്ല. യുവതീപ്രവേശത്തിന്റെ പേരിൽ ബി.ജെ.പി നടത്തിയ സമരങ്ങളെല്ലാം ചീറ്റിപ്പോയി. പ്രശ്‌നം ഉണ്ടാകേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. അതു പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.