ലണ്ടൻ: ബ്രിട്ടീഷ് അക്കാഡമി ഒഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലണ്ടനിലെ റോയൽ ആൽബെർട്ട് ഹാളിൽ നടന്ന ചടങ്ങിൽ ഏഴ് പുരസ്കാരങ്ങൾ നേടി 'ദ ഫേവറ്റേറ്റും" നാല് പുരസ്കാരങ്ങൾ നേടി 'റോമ"യും തിളങ്ങി നിന്നു. 12 നാമനിർദ്ദേശങ്ങളുമായി ദ ഫേവറേറ്റ് തന്നെയായിരുന്നു പുസ്കാര പ്രതീക്ഷയിൽ മുന്നിൽ.

മികച്ച ചിത്രം: റോമ

സംവിധായകൻ: അൽഫോൺസോ ക്യുവറോൺ (റോമ)

നടൻ: റെമി മാലെക് (ബൊഹേമിയൻ റാപ്സൊഡി)

നടി: ഒലീവിയ കോൾമാൻ ( ദ ഫേവറേറ്റ്)

തിരക്കഥ : ദ ഫേവറേറ്റ്

ഛായാഗ്രഹണം: റോമ

മികച്ച ബ്രിട്ടീഷ് ചലച്ചിത്രം: ദ ഫേവറ്റേറ്റ്

ആനിമേഷൻ ചിത്രം: സ്പൈഡർമാൻ ഇൻടു ദ സ്പൈഡർ വേഴ്സ്

ശബ്ദം: ബൊഹേമിയൻ റാപ്സൊഡി