ന്യൂയോർക്ക്: സംഗീത ലോകത്തെ പരമോന്നത ബഹുമതികളിലൊന്നായി അറിയപ്പെടുന്ന ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാട്ടുകാരി ഡുവ ലിപ സംഗീത ലോകത്തെ നവാഗതയ്ക്കുള്ള ഗ്രാമി സ്വന്തമാക്കിയപ്പോൾ ഈ വർഷത്തെ മികച്ച ആർബമായി കാസി മസ്ഗ്രേവ്സിന്റെ ഗോൾഡൻ അവർ തിരഞ്ഞെടുക്കപ്പെട്ടു. 23കാരിയായ മസ്ഗ്രേവ്സ് പുറത്തിറക്കുന്ന മൂന്നാമത്തെ ആൽബമാണിത്. സജീവ സ്ത്രീ സാന്നിദ്ധ്യം ഉറപ്പാക്കുന്നതായിരുന്നു ഈ വർഷത്തെ ഗ്രാമി പുരസ്കാര വേദി. ജൊവാന

ചൈൽഡിഷ് ഗാംബിനോയുടെ 'ദിസ് ഈസ് അമേരിക്ക"യാണ് ഈ വർഷത്തെ മികച്ച റെക്കാഡായും മികച്ച ഗാനമായും തിരഞ്ഞെടുക്കപ്പെട്ടത്. ലേഡി ഗാഗയുടെ ജൊവാനെയിലെ പ്രകടനം മികച്ച പോപ് പെർഫോമൻസായും ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട 'എ സ്റ്റാർ ഈസ് ബോണി"ലെ ഗാനം മികച്ച പോപ് ഡ്യുവറ്റായും തിരഞ്ഞെടുക്കപ്പെട്ടു.