1. മൂന്നാര്‍ കയ്യേറ്റങ്ങളില്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകും എന്ന് ദേവീകുളം സബ്കളക്ടര്‍ രേണു രാജ്. മൂന്നാറില്‍ എ.ഒ.സി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിറുത്തി വയ്ക്കാന്‍ നിര്‍ദ്ദേശിക്കും. മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നിയമ സാധുത ഇല്ലെന്നും രേണു രാജ്. എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് എതിരെ എ.ജിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് വ്യക്തിപരം അല്ലെന്നും കൂട്ടിച്ചേര്‍ക്കല്‍
2. നേരത്തെ മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച് സബ്കളക്ടര്‍ എ.ജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രദേശത്തെ അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എം.എല്‍.എ എസ്. രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. എ.ജിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കും 3. കള്കടറുടെ നടപടിയെ ന്യായീകരിച്ച് റവന്യൂമന്ത്രിയും രംഗത്ത് എത്തയിരുന്നു. ഏത് സ്ഥാപനം ആയാലും നിയമത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ ആവൂ. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത് ആണ്. ഇതില്‍ മറിച്ചൊരു അഭിപ്രായം ഇല്ല. എം.എല്‍.എയുടെ ന്യായീകരണത്തെ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ട് എന്നും മന്ത്രി. സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കാണേണ്ടത് ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു 4. സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് എന്‍. അനിരുദ്ധനെ മാറ്റി. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് നടപടി, അനിരുദ്ധന്റെ പ്രായാധിക്യം കണക്കില്‍ എടുത്ത് 80 വയസ് പിന്നിട്ടവരെ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ ഭാഗമായി. മുതിര്‍ന്ന നേതാവ് മുല്ലക്കര രത്നാകരന് താത്കാലിക ചുമതല. പുതിയ സെക്രട്ടറിയെ ജില്ലാ കൗണ്‍സില്‍ തീരുമാനിക്കും 5. കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. കാരാട്ട് റസാഖിന്റെ ഹര്‍ജി പരിഗണിച്ച് സ്റ്റേ അനുവദിച്ചത് സുപ്രീംകോടതി. എന്നാല്‍, എം.എല്‍.എ എന്ന നിലയില്‍ നിയമസഭ സമ്മേളനത്തില്‍ റസാഖിന് പങ്കെടുക്കാം എങ്കിലും വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്നും ഉത്തരവില്‍ കോടതി 6. എതിര്‍ സ്ഥാനാര്‍ത്ഥി മുസളിം ലീഗിലെ എം.എ. റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നേരത്തെ ഹൈക്കോടതി നിരസിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് എതിര്‍ സ്ഥാനാര്‍ഥി എം.എ. റസാഖിന് എതിരെ അപകീര്‍ത്തി കരമായ രീതിയില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയതായും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയതായും ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത് 7. ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ നീക്കവുമായി പത്തനംതിട്ട ജില്ലാ പൊലീസ് നേതൃത്വം. കുംഭമാസ പൂജകള്‍ക്ക് ശബരിമല നട നാളെ തുറക്കാനിരിക്കെ ശബരിമലയില്‍ പൂര്‍ണമായ നിരോധനാജ്ഞ ഏര്‍പ്പെടുത്തണം എന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി ജില്ലാ പൊലീസ് മേധാവി . പ്രതിഷേധം ഉണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് എസ്.പിയുടെ റിപ്പോര്‍ട്ട്. 8. അതേസമയം, ശബരിമല നട വീണ്ടും തുറക്കാനാരിക്കേ കനത്ത സുരക്ഷാ ക്രമീകരണങ്ങാണ് പൊലീസ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍ കാന്തിന്റെ നേതൃത്വത്തില്‍ 3,000 പൊലീസുകാരെ വിന്യസിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ ചുമതലയുള്ള മനോജ് ഏബ്രഹാമും കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ പി.കെ. മധു, കോട്ടയം എസ്.പി ഹരിശങ്കര്‍, പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്.പി വി.അജിത് എന്നിവരും സംഘത്തില്‍ ഉണ്ടാകും. 9. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് എതിരെ കൊലക്കുറ്റം. തലശ്ശേരി കോടതിയിഷ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ടി.വി രാജേഷ് എം.എല്‍.എയ്ക്ക് എതിരെയും സി.ബി.ഐ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ജയരാജന്‍ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയും ആണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത് 10. 2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി.ജയരാജനും ടി.വി രാജേഷും ആക്രമിക്കപ്പെട്ടതിന്റെ തിരിച്ചടി ആയി മണിക്കൂറുകള്‍ക്ക് അകം തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവും ആയ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തല്‍. ഷുക്കൂറിന്റെ സുഹൃത്ത് സക്കറിയയ്ക്കും പരിക്കേറ്റിരുന്നു 11. പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് എതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പോകുന്ന ഇടത്തെല്ലാം കള്ളം പറയുന്ന മോദിക്ക് രാജ്യത്തോട് എന്ത് ആത്മാര്‍ത്ഥയാണ് ഉള്ളതെന്ന് ചോദ്യം. വിമര്‍ശനം, ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ നടത്തുന്ന സത്യഗ്രഹ സമരത്തിനിടെ. 12. പ്രധാന മന്ത്രി ആ സ്ഥാനത്തിന് അര്‍ഹന്‍ ആവുന്നത് അഴിമതിക്ക് എതിരെ പൊരുതുമ്പോള്‍. എന്നാല്‍ രാജ്യത്തെ സുഖമായി മോഷ്ടിക്കുക ആണ് മോദി ചെയ്യുന്നത് എന്നും രാഹുലിന്റെ കുറ്റപ്പെടുത്തല്‍. പ്രതിരോധ കരാറുകളില്‍ ഉണ്ടാവുന്ന അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ മോദി നീക്കം ചെയ്തു എന്ന് നേരത്തെ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
|