shukkoor-mureder-

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ നീതി നടപ്പിലാക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും സി.​ബി.എെ കേസ് ഏറ്റെടുത്തതെന്നും ഷുക്കൂറിന്റെ അമ്മയുടെ കണ്ണുനീർ കണ്ടതുകൊണ്ടാണ് കേസ് സി.ബി.എെക്ക് വിട്ടതെന്നും കെമാൽ പാഷ കൂട്ടിച്ചേർത്തു. ഷുക്കൂർ വധക്കേസിൽ കേരളാ പൊലീസിന്റെ അന്വേഷണത്തിനെതിരെയും കെമാൽപാഷ പ്രതികരിച്ചു.

പൊലീസിന്റെ അന്വേഷണം ത‌ൃപ്‌തികരമായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം വേണമെന്ന് തോന്നിയിരുന്നു. ഷുക്കൂർ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമർ‌പ്പിച്ച സാഹചര്യത്തിലാണ് കെമാൽ പാഷ യുടെ പ്രതികരണം.

ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കല്യാശേരി എം.എൽ.എയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേർത്തിരിക്കുന്നത്.

മുസ്ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർത്ഥിവിഭാഗമായ എം.എസ്.എഫിന്റെ നേതാവുമായ അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.