anil-antony

കോഴിക്കോട്: കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി അംഗം എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ നിയമിച്ച എ.ഐ.സി.സി നടപടിയിൽ കെ.എസ്.യുവിന് വിയോജിപ്പില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു.

എറണാകുളം ജില്ലാ കമ്മിറ്റി ഇതിനെതിരെ കൊണ്ടുവന്ന പ്രമേയം അനാവശ്യമാണ്. കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കും. പ്രചാരണത്തിനുള്ള സോഷ്യൽ മീഡിയ മീഡിയ പ്രവർത്തനം സംബന്ധിച്ച് എ.ഐ.സി.സി തയ്യാറാക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് അനിൽ ആന്റണിയെ

തിരഞ്ഞടുത്തത്. അത് മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും അഭിജിത്ത് പറഞ്ഞു.