വിദൂര വിദ്യാഭ്യാസം: സപ്ലിമെന്ററി വൈവാവോസി
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം. എ ഫിലോസഫി വൈവാവോസി, , തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിലെ ഡിപ്പാർട്‌മെന്റ് ഒഫ് ഫിലോസഫിയിൽ 15 ന് രാവിലെ 10 .30 ന് നടത്തും.
എം .എ ഹിസ്റ്ററി, സോഷ്യോളജി , മലയാളം എന്നിവയുടെ വൈവാവോസി 14 ന് രാവിലെ 10 മുതലും എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ , ഇസ്ലാമിക് ഹിസ്റ്ററി എന്നിവയുടെ വൈവാവോസി 14 ന് രാവിലെ 11 നും . എം. എ ഹിന്ദി വൈവാവോസി 14 ന് ഉച്ചയ്ക്ക് 2നും പാളയത്തുളള എസ്.ഡി.ഇ കേന്ദ്രത്തിൽ നടത്തും.
തീയതി നീട്ടി
ലൈബ്രറി അസിസ്റ്റന്റിന്റെ (കരാറടിസ്ഥാനം) അഭിമുഖം 27 ,28 തീയതികളിലേക്കു മാറ്റി. അപേക്ഷകർ പുതുക്കിയ മെമ്മോയും അസൽ സർട്ടിഫിക്കറ്റുമായി ഹാജാരാകണം.
പരീക്ഷാ ടൈം ടേബിൾ
മൂന്നാം സെമസ്റ്റർ ബി.ടെക്( 2008 സ്‌കീം ) സപ്ലിമെന്ററി പരീക്ഷകൾ 22 ന് ആരംഭിക്കും.