news

1. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടി.വി നിര്‍മ്മിച്ച മഹാഗുരു മെഗാപരമ്പര ഉടന്‍. ഇന്ന് രാത്രി ഏഴ് മണിക്ക് സംപ്രേഷണം തുടങ്ങുന്ന മഹാഗുരു പരമ്പരയുടെ പ്രിമിയര്‍ ട്രെയിലര്‍ പ്രദര്‍ശനത്തിന് കേരളം ഒട്ടാകെ വന്‍ സ്വീകരണം ആണ് ലഭിച്ചത്. നിരവധി ചരിത്ര പുരുഷന്മാരാണ് കഥാപാത്രങ്ങളായി പരമ്പയില്‍ എത്തുന്നത്. ഗുരുദേവനുമായി ബന്ധപ്പെട്ട അത്ഭുത കഥകള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം ആവും. 100 എപ്പിസോഡുകളുള്ള പരമ്പര തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 7 മണിക്ക് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയുടെ പുന സംപ്രേക്ഷണം രാത്രി 10 മണിക്ക് ഉണ്ടായിരിക്കും.

2. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കും എതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്, തിരഞ്ഞെടുപ്പ് മുന്‍ നിറുത്തിയുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഫലം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്, ബി.ജെ.പി- കോണ്‍ഗ്രസ് രാഷ്ട്രീയ നീക്കത്തിന്റെ ഫലം എന്ന് കോടിയേരി

3. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയ കാലത്ത് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി ആണ് പി. ജയരാജനേയും ടി.വി രാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയത്. 2012-ല്‍ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ 73 സാക്ഷി പട്ടിക അടക്കം 33 പ്രതികള്‍ അടങ്ങുന്ന കുറ്റപത്രം ആണ് ലോക്കല്‍ പൊലീസ് സമര്‍പ്പിച്ചത്

4. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എതിരെ കൊലക്കുറ്റവും ടി.വി രാജേഷ് എം.എല്‍.എയ്ക്ക് എതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയതില്‍ പ്രതികരിച്ച് സി.പി.എം. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ജയരാജനും രാജേഷിനും എതിരായ കുറ്റപത്രം എന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന

5. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് സി.ബി.ഐ നടത്തിയ രാഷ്ട്രീയ കളിയാണ് ഇത് എന്നും സി.ബി.ഐ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം എന്നും പ്രസ്താവനയില്‍ ആവശ്യം. രാഷ്ട്രീയ നേതാക്കളെ പ്രതികളാക്കി രണ്ടാഴ്ച മുന്‍പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയത്, മാദ്ധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്ന് മൊഴി എടുത്ത ശേഷം

6. കേസില്‍ ജയരാജന്‍ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയും ആണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയില്‍ എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി.ജയരാജനും ടി.വി രാജേഷും ആക്രമിക്കപ്പെട്ടതിന്റെ തിരിച്ചടി ആയി മണിക്കൂറുകള്‍ക്ക് അകം അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവും ആയ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തല്‍. ഷുക്കൂറിന്റെ സുഹൃത്ത് സക്കറിയയ്ക്കും പരിക്കേറ്റിരുന്നു

7. മൂന്നാര്‍ കയ്യേറ്റങ്ങളില്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകും എന്ന് ദേവികുളം സബ്കളക്ടര്‍ രേണു രാജ്. മൂന്നാറില്‍ എന്‍.ഒ.സി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിറുത്തി വയ്ക്കാന്‍ നിര്‍ദ്ദേശിക്കും. മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നിയമ സാധുത ഇല്ലെന്നും രേണു രാജ്. എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് എതിരെ എ.ജിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് വ്യക്തിപരം അല്ലെന്നും കൂട്ടിച്ചേര്‍ക്കല്‍

8. നേരത്തെ മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച് സബ്കളക്ടര്‍ എ.ജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രദേശത്തെ അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എം.എല്‍.എ എസ്. രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. എ.ജിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കും

9. കള്കടറുടെ നടപടിയെ ന്യായീകരിച്ച് റവന്യൂമന്ത്രിയും രംഗത്ത് എത്തയിരുന്നു. ഏത് സ്ഥാപനം ആയാലും നിയമത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ ആവൂ. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത് ആണ്. ഇതില്‍ മറിച്ചൊരു അഭിപ്രായം ഇല്ല. എം.എല്‍.എയുടെ ന്യായീകരണത്തെ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ട് എന്നും മന്ത്രി. സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കാണേണ്ടത് ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു