പുനെ: തന്റെ മണ്ഡലത്തിൽ ജാതീയതയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. ഞങ്ങൾക്ക് ജാതീയതയിൽ വിശ്വാസമില്ലെന്നും തന്റെ സ്ഥലത്ത് എത്ര ജാതിയുണ്ടെന്ന് പോലും എനിക്കറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുനെയിലെ പൊതുവേദിയിൽ സംസാരിക്കുകയായുന്നു ഗഡ്കരി.
'ജാതി പറയുന്നവരെ വിലക്കണം. ഞങ്ങൾക്ക് ജാതിയിൽ വിശ്വാസമില്ല, ആരെങ്കിലും ജാതി പറയുന്നുണ്ടെകിൽ അവരെ അടിക്കണമെന്നും' മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ നാഗ്പൂരിൽ നിന്നുള്ള എം.പിയാണ് നിതിൻ ഗഡ്കരി. 'സമൂഹത്തിൽ ജാതിയുടെയും വർഗീയതയുടെയും പിടിയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കണം. ജാതിയുടെ പേരിൽ ആരേടും വിവേചനം കാണിക്കുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നമ്മുടെ സമൂഹത്തിൽ പാവപ്പെട്ടവനെന്നും പണക്കാരെനെന്നും സവർണനെന്നും അവർണനെന്നുമുള്ള വിവേചനം പാടില്ല. പാവപ്പെട്ടവന് ഭക്ഷണവും വസ്തങ്ങളും നൽകി സഹായിക്കണം'. പാവപ്പെട്ടവരെ സഹായിക്കുന്നത് ദെെവത്തെ സഹായിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി നേതാക്കൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജാതി പറയുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസംഗം. ബി.ജെ.പിയുടെ മുൻ എം.പിയായിരുന്ന സാവിത്രി ബാഫുലെ ഹനുമാൻ ദളിതനായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുമ്പ് സ്വന്തം 'വീട് നോക്കാനാവാത്തവർക്ക് രാജ്യം നോക്കാനാവില്ലെന്നായിരുന്നു' എന്ന ഗഡ്കരിയുടെ പ്രസ്താവന വാദമായിരുന്നു.