പാറശാല: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ തൊണ്ടയിൽ ഏതോ വസ്തു കുടുങ്ങി മരിച്ചു. കാരോട് മാറാടി പുതുവൽ പുത്തൻവീട്ടിൽ അജി - ഷൈനി ദമ്പതികളുടെ മകൻ ജീവനാണ് മരിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ ഉടനേ അടുത്തുള്ള പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ അജിയുടെ ഇളയ കുട്ടിയാണ് ജീവൻ. മൂത്തത് സിദ്ധാർത്ഥ് .

മൃതദേഹം പാറശാല ആശുപത്രി മോർച്ചറിയിൽ. എന്താണ് വിഴുങ്ങിയതെന്ന് പോസ്റ്റുമോർട്ടത്തിലൂടെയേ അറിയാനാകൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.