ayodhya-rama-

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഈ മാസം 21 ന് ശിലാസ്ഥാപനം നടത്തുമെന്ന് പ്രഖ്യാപനംനടത്തുമെന്ന് സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഇതിന് വേണ്ടി ഫെബ്രുവരി 17ന് പ്രയാഗ് രാജിൽ നിന്ന് സന്യാസിമാർ അയോദ്ധ്യയിലേക്ക് പുറപ്പെടുമെന്ന് ബദരീനാഥ് ജ്യോതിർ മഠാധിപതി സ്വാമി സ്വരൂപാനന്ദ വ്യക്തമാക്കി. ലോക്‌സഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കാനാവശ്യമായ നിയമം നിർമ്മിക്കാത്ത എൻ.ഡി.എ സർക്കാരിനെ ശങ്കരാചാര്യർ നേരത്തെ വിമർശിച്ചിരുന്നു.

വിശ്വഹിന്ദുപരിഷത്തും ആർ.എസ്.എസും അയോദ്ധ്യയിൽ രാമക്ഷേത്രത്തിനായി ഓർഡിനൻസ് ഇറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓർഡിനൻസ് ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയിരുന്നു. സുപ്രീംകോടതി മുൻപാകെയുള്ള വിഷയത്തിൽ തീരുമാനം വരെട്ടെയെന്നാണ് മോദി പുതുവത്സര അഭിമുഖത്തിൽ പറഞ്ഞത്. അതിനിടെയാണ് കഴിഞ്ഞദിവസം രാമജന്മഭൂമി ന്യാസിന്റെ 42 ഏക്കറോളം ഭൂമി ഉൾപ്പെടെ തിരികെ നൽകാൻ അനുമതി തേടി കേന്ദ്രസർക്കാ‌ർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.