cpm

ഇടുക്കി: ദേവികുളം സബ് കളക്ടർക്കെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ നടത്തിയ പരാമർശം ശരിയല്ലെന്നും ഇതു തള്ളിക്കളയുന്നതായും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. ഇക്കാര്യത്തിൽ പാർട്ടി ചർച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും. പാർട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായാണ് എം.എൽ.എയുടെ പരാമർശങ്ങൾ. അദ്ദേഹം മാദ്ധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളോടും പാർട്ടി യോജിക്കുന്നില്ല. കട്ടപ്പനയിൽ മന്ത്രി എം.എം. മണിയടക്കം പങ്കെടുത്ത പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. സ്ത്രീശാക്തീകരണത്തിനും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടിയാണ് സി.പി.എം നിലകൊള്ളുന്നത്. സബ് കളക്ടർക്കെതിരെ രാജേന്ദ്രനിൽ നിന്ന് മോശമായ പ്രതികരണമുണ്ടായത് ദൗർഭാഗ്യകരമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.