ഗുവാഹത്തി: പ്രശസ്ത സംഗീതജ്ഞൻ ഭൂപൻ ഹസാരികയുടെ കുടുംബം ഭാരതരത്നം നിരസിച്ചു. കേന്ദ സർക്കാറിന്റെ പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് ഭാരതരത്ന നിരസിക്കുന്നതെന്ന് മകൻ തേജ് ഹസാരിക അറിയിച്ചു. ഇക്കാര്യം കേന്ദ്ര സർക്കാറിനെ അറിയിച്ചെന്നും തേജ് ഹസാരിക പറഞ്ഞു.
പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാരിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്. ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. രാജ്യത്ത് രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരൻമാരേയും തിരിച്ചയക്കാനാണ് ഈ നിയമം നിർദേശിക്കുന്നത്. അതുകൊണ്ട് ജനങ്ങളുടെ വികാരം മനസിലാക്കിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഗീതജ്ഞനായ ഭൂപൻ ഹസാരികയുടെ കുടുംബം ഭാരതരത്നം നിരസിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് ഈ സംഭവം തിരിച്ചടിയാണ്.