ബീജിംഗ്: ആളുകൾ നോക്കിനിൽക്കെ അപകടകാരികളായ പാണ്ടകളുടെ നടുവിലേക്ക് വീണ് എട്ടുവയസുകാരി. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള മൃഗശാലയിലാണ് സംഭവം. ആളുകളുടെ നിലവിളകിൾക്കിടയിൽ പാണ്ടകൾ ഓരോന്നായി അവളുടെ അരികിലേക്ക് നീങ്ങി.
എന്നാൽ പാണ്ടകൾ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചില്ല. എന്നാൽ കുട്ടി പേടിച്ചു കരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ കാഴ്ചബംഗ്ലാവിലെ സുരക്ഷാ ജീവനക്കാർ ശ്രമവും തുടങ്ങി. ആദ്യം നീണ്ട ഒരു വടി താഴേക്കിട്ട് അതിൽ കുഞ്ഞിനെ പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടയിൽ വീണ്ടും പാണ്ടകൾ കുഞ്ഞിനടുത്തേക്ക് വന്നു. അതോടെ കൂടിനിൽക്കുന്ന ആളുകളും കുട്ടിയും പേടിച്ച് നിലവിളിക്കാൻ തുടങ്ങി.
ഇതോടെ സുരക്ഷാജീവനക്കാരൻ വേലിയിളക്കി, അതിനിടയിലൂടെ കൈയിട്ട് അവളെ വലിച്ചെടുത്തു. ചുറ്റും കൂടി നിന്നവരിൽ ആരോ സംഭവം മൊബൈലിൽ പകർത്തുകയായിരുന്നു. ഈ വീഡിയോ ആണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.