ഒരു ഗാനരംഗത്തിലൂടെ ലോകമെങ്ങും വൈറലായ ഒരു അഡാറ് ലവ് 14ന് രണ്ടായിരം തിയേറ്ററുകളിൽ റിലീസ് ചെയ്യും .മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒമർ ലുലുവാണ് സംവിധായകൻ. ആറു കോടി രൂപയാണ് നിർമ്മാണ ചെലവ്. റിലീസിനു മുൻപേ ഇത്രയും പ്രശസ്തി നേടിയ മറ്റൊരു ലോ ബഡ്ജറ്റ് ചിത്രം മലയാളത്തിലില്ല.എല്ലാ ഭാഷകളിലും സാറ്റലൈറ്റ് റൈറ്റ് വിറ്റു പോയിട്ടുണ്ട്.പുതിയ താരങ്ങളായ പ്രിയ വാര്യരും റോഷനും സിനിമ ഇറങ്ങും മുൻപേ പ്രശസ്തരായി. ഈ സിനിമയ്ക്ക് ലഭിച്ച നെഗറ്റീവും പോസിറ്റീവുമായ പബ്ളിസിറ്റി ഗുണം ചെയ്തിട്ടുണ്ട്.
പൂർണമായും ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ്.മാണിക്യ മലരായ പൂവി എന്ന ഗാന വും ഇതിൽ പ്രിയയുടെയും റോഷന്റെ പ്രകടനവും തരംഗമാവുകയും ചെയ്തു.ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നിവ യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ രണ്ട് സിനിമകൾ നേടിയ സൂപ്പർ വിജയം അഡാറ് ലവും നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.സാരംഗ് ജയപ്രകാശ്, ലിജോ എന്നിവരുടേതാണ് തിരക്കഥ. ഔസേപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം ഷാൻ റഹ്മാൻ.