kunjava-viral-video

സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വ്യത്യസ്‌തമായ വീഡിയോ ചെയ്യുന്നത് ഇപ്പോൾ യുവതലമുറയുടെ വീക്ക്നെസ് ആയി മാറിയെന്നാണ് പുതിയ ടിക് ടോക് വീഡിയോകൾ വ്യക്തമാക്കുന്നത്. വിവിധ തരത്തിൽ പെട്ട നിരവധി വീഡിയോകളാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ ഒരു കുഞ്ഞാവയുടെ വീഡിയോ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നു.

മോളൂട്ടീ അച്ഛനെ തല്ലുന്നെടാ രക്ഷിക്കെടാ എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. അച്ഛനെ തല്ലുന്നൂ എന്ന ശബ്‌ദം കേട്ട് മറ്റൊരു മുറിയിൽ നിന്നും തലയിട്ട് നോക്കുന്ന കൊച്ചുകുട്ടിയുടെ ദൃശ്യമാണ് ആദ്യം വീഡിയോയിൽ കാണുന്നത്. പിന്നാലെ അച്ഛനെ വീണ്ടും തല്ലുന്നുവെന്ന ശബ്ദം കേൾക്കുന്നതോടെ മുട്ടിലിഴഞ്ഞ് കരഞ്ഞുകൊണ്ട് കട്ടക്കലിപ്പിൽ എത്തുന്ന കുഞ്ഞാവ ഏവരുടെയും വാത്സല്യത്തിന് പാത്രമായി.

ടിക് ടോകിലൂടെ അപകടകരമായ പല ചലഞ്ചുകളും നടത്തിയ മലയാളിക്ക് മുന്നിൽ മാതൃകയാവുകയാണ് ഈ കുഞ്ഞാവ.