1. മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ തള്ളി സി.പി.എം. ദേവീകുളം സബ്കളക്ടര്‍ക്ക് എതിരായ പരാമര്‍ശം അനുചിതം എന്ന് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഖേദപ്രകടനം നടത്തിയപ്പോഴും എം.എല്‍.എ സ്വീകരിച്ചത് തെറ്റായ നിലപാട് എന്ന് മന്ത്രി എം.എം. മണി. ശിക്ഷാ നടപടി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും എന്നും ജില്ലാ സെക്രട്ടേറിയറ്റ്
2. സ്ത്രീ ശാക്തീകരണം മുഖമുദ്ര ആക്കിയ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എം.എല്‍.എയുടെ നടപടി. കോണ്‍ഗ്രസ് ഡി.സി.സി അംഗം പഞ്ചായത്ത് പ്രസിഡന്റ് ആയ മൂന്നാറില്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആണ് ജനപ്രതിനിധി എന്ന നിലയില്‍ എം.എല്‍.എ ചെയ്യേണ്ടി ഇരുന്നത്. എസ്. രാജേന്ദ്രന്‍ എത്താതിരുന്നാല്‍ അദ്ദേഹം കൂടിയുള്ള കമ്മിറ്റിയില്‍ ആയിരിക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക
3. അതിനിടെ, മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തിന് എതിരെ എ.ജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ദേവീകുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍ കക്ഷികള്‍ ആക്കി ആണ് ഹര്‍ജി നല്‍കി ഇരിക്കുന്നത്. റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ നിയമ ലംഘനം നടത്തി എന്നാവും ചൂണ്ടിക്കാട്ടുക
4. സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്ത ശേഷം മുങ്ങുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ സര്‍ക്കുലര്‍ പുറത്തിറക്കി പൊതുഭരണ സെക്രട്ടറി. രാവിലെ 9മണിക്ക് മുമ്പ് ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പുറത്തു പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാരായ ജീവനക്കാരെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തും. ഇവര്‍ക്ക് എതിരെ ഗുരുതരമായ അച്ചടക്ക ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍
5. നേരത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ പരിശ്രമിച്ച ഉദ്യോഗസ്ഥന്‍ ആണ് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ. കഴിഞ്ഞയാഴ്ച പൊതു ഭരണ വകുപ്പിന്റെ അധിക ചുമതല ലഭിച്ചതിന് പിന്നാലെ ആണ് പുതിയ സര്‍ക്കുലര്‍
6. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തെ ചൊല്ലി നിയമ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ടി.വി രാജേഷ് എം.എല്‍.എയ്ക്ക് എതിരായ കുറ്റപത്രത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയങ്ങളില്‍ ചര്‍ച്ച പറ്റില്ല എന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെ നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി
7. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എം.എല്‍.എ സഭയില്‍ ഉണ്ടെന്ന് ടി.വി രാജേഷ് എം.എല്‍.എയെ ചൂണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ പ്രതിപക്ഷം ആറ് പ്രാവശ്യം കോടതി നടപടികള്‍ അടിയന്തരമായി കൊണ്ടു വന്നിട്ടുണ്ട്. അപ്പോള്‍ എല്ലാം അടിയന്തര പ്രമേയം പരിഗണിച്ചിട്ടുണ്ട് എന്നും ചെന്നിത്തല. പ്രതിപക്ഷത്തിന് വഴങ്ങാതിരുന്ന സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിക്കുക ആയിരുന്നു. അനിശ്ചിത കാലത്തേക്കാണ് നിയമസഭ പിരിഞ്ഞത്
8. അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച ഹര്‍ജി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രം പരിശോധനയ്ക്ക് എടുക്കുന്ന ദിവസം ഇക്കാര്യം സി.ബി.ഐയും തലശ്ശേരി ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടേക്കും എന്ന് വിവരം
9. ഷുക്കൂര്‍ വധക്കേസില്‍ കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരം അല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണം കോടതി സി.ബി.ഐക്ക് വിട്ടത്. പിന്നാലെ സി.ബി.ഐ അന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് ടി.വി രാജേഷ് എം.എല്‍.എയും കേസിലെ മറ്റൊരു പ്രതിയും സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസില്‍ അടുത്ത മാസം വിധി വരാനിരിക്കെ ആണ് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും പേരില്‍ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കഴിഞ്ഞ ദിവസം തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്
10. ഡല്‍ഹി കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ ഉണ്ടായ വന്‍ തീ പിടിത്തത്തില്‍ മലയാളി ഉള്‍പ്പെടെ 17 മരണം. നിരവധി പേര്‍ക്ക് പരിക്ക്. മരിച്ചവരിലെ മലയാളി ചോറ്റാനിക്കര സ്വദേശി ജയശ്രി. രണ്ട് മലയാളികളെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. തീ പിടിത്തം ഉണ്ടായത് പുലര്‍ച്ചെ നാലരയോടെ. 26ഓളം അഗ്നി ശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
11. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമ സേനാ അധികൃതര്‍. അപകട സമയം ഹോട്ടലില്‍ താമസിച്ചിരുന്നത് 60 പേര്‍. ഇതില്‍ 35 പേരെ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയില്‍ ആണ് ആദ്യം തീ പിടിച്ചത്. പിന്നീട് ഇത് രണ്ടാം നിലവരെ പടരുക ആയിരുന്നു. അതിനിടെ, ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാനായി ചാടിയ സ്ത്രീയും കുട്ടിയും മരിച്ചതായി വിവരം. തീപിടിത്തത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചു
12. അമേരിക്കയില്‍ വീണ്ടും ഭരണ സ്തംഭനം. അതിര്‍ത്തി സുരക്ഷ കരാര്‍ സംബന്ധിച്ച കോണ്‍ഗ്രസ് ചര്‍ച്ച വഴിമുട്ടിയതോടെ ആണ് വീണ്ടും ഭരണ സ്തംഭനം ഉണ്ടാവാനുള്ള സാധ്യത ഉടലെടുത്തത്. വരുന്ന വെള്ളിയാഴ്ചയോടെ അതിര്‍ത്തി സുരക്ഷ കരാര്‍ കോണ്‍ഗ്രസില്‍ പാസാവണം. എന്നാല്‍, മാത്രമേ ഫെഡറല്‍ ഫണ്ടിംഗ് കരാര്‍ ഉപയോഗ പെടുത്താനാവൂ. ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുന്നത്, അതിനുള്ള ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ച