hreesh-peradi

വിദ്യാഭ്യാസമില്ലെന്നതിന്റെ പേരിൽ ഒരു രാഷ്ട്രീയ നേതാവിനെയും വിമർശിക്കരുതെന്ന അഭ്യർത്ഥനയുമായ നടൻ ഹരീഷ് പേരടി. ഐ.എ.സ് കാർ മന്ത്രിയാവുമ്പോൾ നടത്തുന്ന അധിക പ്രസംഗങ്ങൾ കാണാറുണ്ടെന്നും, കേരള രാഷ്ട്രീയത്തിൽ ലീഗ് നേതാവും ഉന്നത വിദ്യാഭ്യാസവുമുള്ള എം.കെ മുനീറിനെക്കാലും അദ്ദേഹത്തിന്റെ പിതാവായ മുഹമ്മദ് കോയയായിരുന്നു നല്ല മന്ത്രി. വി എസും, കാമരാജും എല്ലാ വ്യവസ്ഥാപിത വിദ്യഭ്യാസങ്ങളെയും തോൽപ്പിച്ചവരാണ്.

ഒരു നേതാവിന്റെ യോഗ്യത പാഠ പുസ്തകങ്ങൾ കാണാതെ പഠിച്ച് പരിക്ഷ പാസാവുന്നതിലല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ദേവികുളം എം.എൽ.എ എസ്.രാജേന്ദ്രനെ വിദ്യാഭ്യാസത്തിന്റെ പേരിൽ സോഷ്യൽമീഡിയയിലടക്കം ട്രോളുന്ന സമയത്താണ് രാഷ്ട്രീയ നേതാവിന് വിദ്യാഭ്യാസമല്ല വേണ്ടതെന്ന നിരീക്ഷണവുമായി ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു രാഷ്ടിയ നേതാവിനെ വിദ്യാഭ്യാസമില്ലാ എന്ന പേരിൽ വിമർശിക്കുന്നത് തെറ്റാണ്. IAS കാർ മന്ത്രിയാവുമ്പോൾ കക്കൂസ് രാഷ്ട്രീയം കളിക്കുന്നതും ആചാരം സംരക്ഷിക്കാൻ വിളക്ക് ഒറ്റക്ക് തെളിയ്ക്കുന്നതും ഞാൻ, ഞാൻ എന്ന് തുടങ്ങുന്ന അവരുടെ അധികപ്രസംഗങ്ങളും നമ്മൾ നിത്യവും കാണുന്നതാണ്. മുനിറിനെക്കാൾ നല്ല മന്ത്രിയായിരുന്നു ഡോകടറല്ലാത്ത അദേഹത്തിന്റെ ബാപ്പ ഇഒ.മുഹമ്ദ് കോയ... വി എസും, കാമരാജും എല്ലാ വ്യവസ്ഥാപിത വിദ്യഭ്യാസങ്ങളെയും തോൽപ്പിച്ച വിദ്യാസമ്പന്നരായിരുന്നു ... ഒരു നേതാവിന്റെ യോഗ്യത പാഠ പുസ്തകങ്ങൾ കാണാതെ പഠിച്ച് പരിക്ഷ പാസാവുന്നതിലല്ലാ.. സമുഹത്തിലെ ജീവിത പരീക്ഷകൾ തോറ്റു പോയവരാണ് ഒരു നേതാവിനെ ഉണ്ടാക്കുന്നത് ... സ്‌ക്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചവർ മാത്രം നാടകം ചെയതാലും ഫീലിം ഇൻസ്റ്റുട്ടിൽ പഠിച്ചവർ മാത്രം സിനിമ ചെയതാലും നാടകവും സിനിമയും പരമ ബോറായിരിക്കും.. അതുപോലെയാണ് രാഷ്ട്രിയവും .. ബിർബൽ വേറെ ...അക്ബർ വേറെ ...