കായംകുളം: ശബരിമല വിഷയം വഷളാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കായംകുളം മുനിസിപ്പൽ പന്ത്രണ്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന യു.ഡി.എഫ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകൾ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപ്പെട്ടതിന്റെ പരിണിതഫലമാണ് ഇന്ന് അനുഭവിക്കുന്നത്. ഹിന്ദുമത വിശ്വാസികളുടെ മനസിൽ ഇത് മുറിവുകൾ ഉണ്ടാക്കി. ശബരിമല സന്നിധാനത്തിന്റെ പവിത്രതയെ തകർക്കുന്ന സി.പി.എം നടപടിക്കെതിരെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതികരിയ്ക്കണമെന്നും ആദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. പുഷ്പദാസ്, എൻ.രവി, യു. മുഹമ്മദ്, എ.പി.ഷാജഹാൻ, ശ്രീജിത്ത് പത്തിയൂർ, അഡ്വ.സുരേഷ് കുമാർ, സ്ഥാനാർഥി സിന്ധുകുമാരി, അമ്പിളി സുരേഷ്, പി.സി.റഞ്ചി, കെ.തങ്ങൾകുഞ്ഞ്, കറ്റാനം ഷാജി എന്നിവർ സംസാരിച്ചു.
വിവിധ സ്വീകരണ സമ്മേളനങ്ങളിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.എ. ത്രിവിക്രമൻ തമ്പി, കെ.പി.ശ്രീകുമാർ, അഡ്വ.ഇ.സമീർ, വേലൻചിറ സുകുമാരൻ, എസ്.രാജേന്ദ്രൻ, എ.ഇർഷാദ്, എം.ആർ.സലീംഷ, ജോൺ കെ.മാത്യു, ഗീത ഗോപാലകൃഷ്ണൻ, കിഷോർ, ബേബിക്കുട്ടി, സണ്ണി, ബോബൻ, എം.നൗഫൽ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.