നമ്മളിൽ പലരും മുഖ സൗന്ദര്യത്തെ കുറിച്ച് മത്രം ചിന്തിക്കുന്നവരാണ്. ഇതിനായി പല വഴികളും നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് വിരൽ മടക്കിലെ കറുപ്പ് നിറം. ഇതിന് പരിഹാരം വീട്ടിൽ തന്നെയുണ്ടെന്ന കാര്യം നമ്മളിൽ പലരും അറിഞ്ഞിരിക്കാൻ വഴിയില്ല. വിരൽ മടക്കിലെ കറുപ്പ് മാറ്റാൻ ഇതാ ഒരു പൊടിക്കൈ...
കൈവിരലിലെ കറുപ്പിനെ ഇല്ലാതാക്കാൻ അൽപം ടൂത്ത് പേസ്റ്റ് എടുത്ത് തേച്ച് പിടിപ്പിക്കുക. ഒരു സെല്ലോ ടേപ്പ് കൊണ്ട് ടൂത്ത് പേസ്റ്റ് പുരട്ടിയ അത്രയും ഭാഗം ചുറ്റി വെയ്ക്കുക. അല്‍പസമയത്തിനു ശേഷം ടേപ്പ് ഇളക്കിമാറ്റുക. ആഴ്ചയിൽ മൂന്ന് തവണ ഇത്തരത്തിൽ ചെയ്യുമ്പോൾ കൈവിരലിലെ കറുത്ത നിറം മാറുന്നതായി കാണാം.
കൂടാതെ നഖത്തിന്റെ സൗന്ദര്യത്തിനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്നല്ലേ...! നഖത്തിലെ മഞ്ഞ നിറം ഇല്ലാതാക്കാൻ ടൂത്ത് പേസ്റ്റ് നഖത്തിൽ തേച്ച് പിടിപ്പിച്ചാൽ മതിയാകും. ഇത്തരത്തിൽ നിരവധി ചെറിയ സൗന്ദര്യ പ്രശ്നങ്ങൾക്ക് ടൂത്ത് പേസ്റ്റ് ഒരു ഉപകാരിയാണെന്ന് ചുരുക്കം.
നെയിൽ പോളിഷ് ഇട്ട് കഴിയുമ്പോൾ പലപ്പോഴും നമുക്ക് തോന്നാറുണ്ട് അത് വേണ്ടായിരുന്നെന്ന്. അതിന് പരിഹാരം കാണുന്നതിനും അൽപം ടൂത്ത് പേസ്റ്റ് മതി. നെയിൽ പോളിഷ് കളയാനായി റിമൂവർ ഉപയോഗിക്കുമ്പോൾ അത് നഖത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ. വിലകൊടുത്ത് റിമൂവർ വാങ്ങുന്നതിലും നല്ലത് അല്പം ടൂത്ത് പേസ്റ്റ് കൊണ്ട് പരിഹരിക്കാമല്ലോ..
നെയിൽ പോളിഷ് കളയാനായി നഖത്തിന് മുകളിൽ അല്‍പം ടൂത്ത് പേസ്റ്റ് വെച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. മസാജിങ്ങിനൊപ്പം തന്നെ നമുക്ക് നഖങ്ങളിലെ നെയിൽ പോളിഷ് മാറുന്നത് കാണാൻ കഴിയും.. അപ്പോൾ ഇനിമുതൽ ഇതെല്ലാം വീട്ടിൽ പരീക്ഷിക്കാമല്ലോ അല്ലേ,.....?