general-strike

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജനുവരി 8, 9 തീയതികളിൽ പണിമുടക്കിയ ജീവനക്കാർക്ക് ശമ്പളം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അന്നേ ദിവസം ഹാജരാകാതിരുന്ന ജീവനക്കാർക്കും അദ്ധ്യാപകർക്കും പ്രസ്‌തുത ദിവസങ്ങൾ ആകസ്‌മിക അവധിയോ മറ്റ് അർഹതപ്പെട്ട അവധിയോ ആയി കണക്കാക്കണമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിന് പിറകെ മോദി സർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് ജനജീവിതം ഏറെ ദുസഹമാക്കിയിരുന്നു.