കോഴിക്കോട്: നാൽപ്പത് ദിവസമായി തുടരുന്ന വാർത്താ ചാനൽ ബഹിഷ്കരണം അവസാനിപ്പിച്ചതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി 3 ന് കർമ്മസമിതി നടത്തിയ ഹർത്താൽ ദിവസം മാദ്ധ്യമങ്ങൾ ബി.ജെ.പിയെ ബഹിഷ്ക്കരിച്ചതിനെ തുടർന്നാണ് ബി.ജെ.പി നേതാക്കൾ ചാനൽ ചർച്ച ബഹിഷ്ക്കരിക്കാനാരംഭിച്ചത്. തൃശ്ശൂരിൽ നടന്ന കോർകമ്മിറ്റിയിൽ ചാനൽ ബഹിഷ്ക്കരണത്തിനെതിരെ നേതാക്കൾ രംഗത്തെത്തിയതും തിരഞ്ഞെടുപ്പ് വേളയിൽ മാദ്ധ്യമങ്ങളിൽ ബി.ജെ.പി നേതാക്കളുടെ അസാന്നിധ്യം തിരിച്ചടിയാകുമെന്ന ആർ.എസ്.എസ് വിലയിരുത്തലുമാണ് ബഹിഷ്കരണം അവസാനിപ്പിക്കാൻ പ്രേരണയായത്.