ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ കരിക്കിൻവെള്ളത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ളബിൻ എന്നീ ഘടകങ്ങൾ കരിക്കിൻ വെള്ളത്തിലുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാനും ഈ പാനീയത്തിന് കഴിവുണ്ട്.
ചർമ്മത്തിന് യൗവനവും സൗന്ദര്യവും സമ്മാനിക്കുന്ന കരിക്കിൻവെള്ളം ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം ഉറപ്പാക്കും. ഇതിലുള്ള ഇലക്ട്രോലൈറ്രുകൾ മാനസിക സമ്മർദ്ദവും പിരിമുറുക്കവും പ്രതിരോധിച്ച് മാനസികോന്മേഷം പ്രദാനം ചെയ്യുന്നു. തൈറോയ്ഡ് ഹോർമോണുകൾ വർദ്ധിപ്പിച്ച് അവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നു. മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കും. വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്ന കല്ലുകളെ ഇല്ലാതാക്കും. ബ്ളാഡറുകളെ ശുദ്ധീകരിക്കും. ഗർഭിണികൾക്ക് പ്രതിരോധശക്തി ലഭിക്കാൻ ദിവസവും കരിക്കിൻ വെള്ളം കുടിച്ചാൽ മതി. മാത്രമല്ല ഗർഭകാലത്തെ ദഹനപ്രശ്നങ്ങളെയും ഛർദ്ദിയെയും തടയാനും സഹായിക്കും. കരിക്കിൻവെള്ളത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കും. അസിഡിറ്രി ഇല്ലാതാക്കും.