ഇന്തോനേഷ്യ: മൊബെെൽ ഫോണുകൾ മോഷ്ടിച്ചതിന് ഇന്തോനേഷ്യയിലെ പപ്പുവ പ്രവിശ്യയയിലുള്ള ഒരുവീട്ടിൽ നിന്ന് കള്ളനെ പൊലീസ് പൊക്കിയത് വ്യത്യസ്‌ത രീതിയിലൂടെ. എങ്ങനെയൊക്കെ തിരിച്ചും മറിച്ചും ചോദിച്ചിട്ടും മോഷണം സമ്മതിക്കാൻ കള്ളൻ തയ്യാറായില്ല. അപ്പോഴാണ് കൂട്ടത്തിലുള്ള പൊലീസുകാരന് ഒരു ബുദ്ധി തോന്നിയത്. വീട്ടിനുള്ളിൽ ഈ കള്ളൻ തന്നെ സൂക്ഷിച്ചിരുന്ന ഒരു വമ്പൻ പാമ്പിനെ പൊലീസ് കള്ളനു നേരെ പ്രയോഗിച്ചു. ആദ്യം നേരെ കാണിച്ചൊന്ന് പേടിപ്പിക്കാൻ നോക്കി. അപ്പോൾ കള്ളൻ യാതൊരു കൂസലുമില്ലാതെ നിന്നു.
തുടർന്ന് പൊലീസുകാരൻ പാമ്പിനെ എടുത്ത് കള്ളന്റെ കഴുത്തിലിട്ടു. അതോടെ കള്ളൻ പേടിച്ച് വിറച്ച് മോഷണം സമ്മതിച്ചു. പ്രശ്നം ഇവിടെ അവസാനിച്ചില്ല. സംഭത്തിന് വഴിത്തിരിവ് ഇനിയാണ്. ഈ സംഭവങ്ങൾ കൂട്ടത്തിലിരുന്ന ഒരു പൊലീസുകാരൻ മൊബെെലിൽ പകർത്തി. സംഗതി വെെറലായതോടെ മനുഷ്യാവകാശ ഉദ്യോഗസ്ഥർ പൊലീസുകാരനെതിരെ നടപടിയെടുത്തു. അതോടെ പൊലീസ് ക്ഷമാപണം നടത്തി.
Ternyata penggunaan ular untuk interogasi orang Papua yang ditangkap cukup marak. Terakhir yang diketahui adalah terhadap Sam Lokon anggota KNPB. Video ini kabarnya di Wamena.
— Veronica Koman (@VeronicaKoman) February 8, 2019
Snakes are reported being used against West Papuans for interrogation. pic.twitter.com/Rf72r9oJMO
സത്യം തെളിയാൻ നടത്തിയ ഒരു പ്രയോഗമാണെന്നും ഇനി അത്തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടാവില്ല എന്നും മനുഷ്യാവകാശ കമ്മീഷന് മുന്നിൽ പൊലീസ് ഉറപ്പു നൽകി. ശേഷം ഒരു കത്ത് അങ്ങോട്ടേക്ക് അയച്ചു. പാമ്പിനെ വീട്ടിൽ സൂക്ഷിക്കുന്നത് തെറ്റല്ലേ നടപടി വേണ്ടേ എന്നും പൊലീസ് ചോദിച്ചു.