ആറ്റുകാൽ പൊങ്കാലയ്ക്കുളള ഒരുക്കങ്ങൾക്ക് മുന്നോടിയായ് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തുവാൻ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് റെയിൽവെ വകുപ്പിലെ ഉദ്യോഗസ്‌ഥൻ പൊങ്കാല ദിവസം മുൻ വർഷങ്ങളിൽ യാത്രക്കർ ടിക്കറ്റ് എടുക്കാതെയാത്ര ചെയ്യുന്നു എന്ന പരിഭവം പറഞ്ഞപ്പോൾ കേരളത്തിലെ ജനങ്ങൾ ആരും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാറില്ല പൊങ്കാല ദിവസം ചിലർ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താൽ അത് വലിയ നഷ്‌ടം ആയി കാണേണ്ടതില്ല എന്ന മറുപടി കേട്ട് ചിരിക്കുന്ന മന്ത്രി കടകംപളളി സുരേന്ദ്രൻ,എം.എൽ.എ മാരായ ഒ.രാജഗോപാൽ,വി.എസ് ശിവകുമാർ,മേയർ വി.കെ പ്രശാന്ത്,ഡി.ജി.പി ലോക് നാഥ് ബെഹ്‌റ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവർ