mohenlal-vinayan-

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും സംവിധായകൻ വിനയനും ആദ്യമായി ഒന്നിക്കുന്നു. വിനയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും പ്രിയ സുഹൃത്തുക്കളെയും സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെയെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ലെന്നും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പർ ജോലികൾ ആരംഭിക്കും. വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ മോഹൻലാലിന്റെ ഡ്യൂപ്പിനെ നായകനാക്കി സൂപ്പർ സ്റ്റാർ എന്നൊരു ചിത്രം വിനയൻ ചെയ്തിരുന്നു.അമ്മയും തിലകനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്ന കാലത്ത് വിനയൻ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ദീർഘ നാളത്തെ വിലക്കിന് ശേഷം കഴിഞ്ഞ വർഷമാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രവുമായി വിനയൻ തിരിച്ചുവരവ് നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം