റാഞ്ചി: ഭീകരവാദ സംഘടനയായ എെസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. 1908 ലെ ക്രിമിനൽ നിയമം സെക്ഷൻ 16 അനുസരിച്ചാണ് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്ക് (പി.എഫ്.എെ) നിരോധനം ഏർപ്പെടുത്തിയത്. ജാർഖണ്ഡിൽ ഇത് ആദ്യമല്ല പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തുന്നത്.
2018 ഫെബ്രുവരി 20 ന് സംസ്ഥാനത്ത് ഇസ്‌ലാമിക് സ്റ്റേറ്രുമായി ബന്ധം പുലർത്തിയന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ജാർഖണ്ഡിലെ പാക്കൂർ ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം സജീവമായിരുന്നു. മാത്രമല്ല കേരളത്തിലും പോപ്പുലർ ഫ്രണ്ട് എെസിസിന്റെ സ്വാധീനം പുലർത്തിയിരുന്നതായി സ്ഥിതീകരിക്കപ്പെട്ടിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരിൽ ചിലർ എെസിസിൽ ബന്ധം പുലർത്തുകയും അതിൽ ചേരാനായി സിറിയയിലേക്ക് കടന്നതായി ജാർഖണ്ഡ് സർക്കാറിന്റെ പ്രസ്താവനയിൽ പറയുന്നു. തീവ്രവാദ ബന്ധം പുലർത്തുന്ന സംഘടനയാണെന്നതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്.