1. പ്രളയമേഖലയിലെ ജപ്തി ഒഴിവാക്കണം എന്ന് മന്ത്രിസഭ. ഇടുക്കി, വയനാട്, ജില്ലകളിലെ കര്‍ഷകര്‍ക്ക് ജപതി നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ഇടപെടല്‍. സഹകരണ ബാങ്കുകള്‍ അടക്കം കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നോട്ടീസ് അയക്കരുതെന്ന് നിര്‍ദ്ദേശം. സംസ്ഥാന ബാങ്കേഴ്സ് സമിതിയില്‍ ഇക്കാര്യം ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ ധാരണം
2. മൂന്നാര്‍ പഞ്ചായത്തിലെ ദേവികുളം സബ് കളക്ടറുടെ നടപടിയെ പിന്തുണച്ച് ജില്ലാ കളക്ടര്‍. മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണത്തെ നിയമങ്ങള്‍ ലംഘിച്ച് എന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. നിമയപരമായാണ് സബ് കളക്ടറുടെ നടപടി എടുത്തത്. തന്നെ അപമാനിച്ചെന്ന് സബ്കളക്ടര്‍ രേണു രാജ് പറഞ്ഞിരുന്നു. സബ്കളക്ടറെ എം.എല്‍.എ ശകാരിച്ചെന്നും റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ 3. സര്‍ക്കാര്‍ പാര്‍ട്ടത്തിന് നല്‍കിയ ഭൂമിയിലാണ് നിര്‍മ്മാണം നടത്തിയത്. ആ ഭൂമി മറ്റൊന്നിനും ഉപയോഗിക്കരുത് എന്നാണ് നിയമം. മുതരപ്പുഴയാറില്‍ നിന്ന് 50 മീറ്റര്‍ അകലം വേണം. എന്നാല്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നത് 6 മീറ്റര്‍ പോലും ദൂരത്തില്‍ അല്ലെന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍. അതിനിടെ, മൂന്നാര്‍ പാര്‍ട്ടി ഗ്രാമത്തിലെ എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ ഭൂമി കയ്യേറ്റമാണോ എന്ന് കണ്ടെത്താന്‍ സര്‍വേ നടത്തണമെന്ന് വില്ലജ് ഓഫീസറുടെ റിപ്പോര്‍ട്ട് 4. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടി എന്ന് സബ് കളക്ടര്‍. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്, എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന്. അനധികൃത നിര്‍മ്മാണവും കയ്യേറ്റവും സംബന്ധിച്ച് വിശദമായ സര്‍വേ നടത്താനും തീരുമാനം. വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് തഹസില്‍ദാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 5. കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് കര്‍ശന സുരക്ഷ. ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് ഭക്തരെ മല കയറാന്‍ അനുവദിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നട തുറന്ന് സാധ്യത കണക്കിലെടുത്ത മാത്രം നിരോധനാജ്ഞ മതി എന്ന നിലപാടില്‍ ജില്ലാ ഭരണകൂടം 6. സുരക്ഷക്കായി സന്നിധാനത്ത് 425 പൊലീസുകാരും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 475 പൊലീസുകാരെയും ആണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്ത് വി.അജിത്തിനും, പമ്പയില്‍ എച്ച് മഞ്ജുനാഥിനും, നിലയ്ക്കലില്‍ പി.കെ മധുവിനുമാണ് സുരക്ഷ ചുമതല. കുംഭമാസ പൂജകള്‍ക്ക് ഫെബ്രുവരി 17ന് നട അടയ്ക്കും 7. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മുന്‍ ഇമാമിന് എതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്. വിതുര പൊലീസ് പോക്‌സോ ചുമത്തിയത് തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയ്ക്ക് എതിരെ. നടപടി, തൊളിക്കോട് മുസ്ലീം പള്ളി പ്രസിഡന്റ് നല്‍കിയ പരാതിയില്‍. പീഡന പരാതിയെ തുടര്‍ന്ന് ഇയാളെ പള്ളി ഇമാം സ്ഥാനത്ത് നിന്ന് മാറ്റി 8. ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന 14കാരിയെ സ്വന്തം ഇന്നോവ കാറില്‍ കയറ്റി വന മേഖലയിലേക്ക് കൊണ്ടു പോകുക ആയിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഖാസിമിയോടൊപ്പം 14കാരിയെ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ വാഹനം തടഞ്ഞ് നിറുത്തി ചോദ്യം ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവ്യത്തിയിലും ദുരൂഹത തോന്നിയതിന് പിന്നാലെ ആണ് ഇമാം കൗണ്‍സിലും നടപടി സ്വീകരിച്ചത് 9. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്ദനെ പിന്തുണച്ച് വീണ്ടും സര്‍ക്കാര്‍. കുഞ്ഞനന്തന്‍ ജയിലില്‍ നല്ല നടപ്പുകാരന്‍ എന്ന് സര്‍ക്കാര്‍. പരോള്‍ അനുവദിച്ചത് നിയമാനുസൃതമായിട്ടാണ്. കുഞ്ഞനന്തന് പരോള്‍ നല്‍കിയതിന് എതിരെ കെ.കെ രമ നല്‍കിയ ഹര്‍ജി അനാവശ്യമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ 10. കുഞ്ഞനന്തന്‍ പ്രശ്നക്കാരനായ തടവുകാരനല്ല. ശിക്ഷ പറഞ്ഞതിന് ശേഷം ഇതുവരെ കുഞ്ഞനന്തന് എതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുവരെ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശം. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിന് എതിരെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ചികിത്സ നടത്താന്‍ പരോള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നാലെ ആണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ വീണ്ടും പിന്തുണച്ചത് 11. കോടതി അലക്ഷ്യ കേസില്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവുവിന് തിരിച്ചടി. ഇടക്കാല ഡയറക്ടര്‍ ആയിരുന്ന നാഗേശ്വര്‍ റാവുവിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി കോടതി അലക്ഷ്യം എന്ന് സുപ്രീംകോടതി. റാവുവിന് കോടതി പിരിയും വരെ ഒരു ദിവസത്തെ തടവ് ശിക്ഷയും വിധിച്ചു. നാഗേശ്വര്‍ റാവു സമര്‍പ്പിച്ച മാപ്പ് അപേക്ഷയും കോടതി തള്ളിയിരുന്നു. 12. അതേസമയം, കോടതി അലക്ഷ്യത്തിന് കേസ് എടുത്ത ഒരാള്‍ക്ക് വേണ്ടി എന്തിനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായത് എന്ന് കോടതിയുടെ ചോദ്യം. ബീഹാറിലെ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ ബാലപീഡന കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെതിന് എതിരെ ആയിരുന്നു കേസ് എടുത്തത്.