kalidas-

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ ട്രയിലർ പുറത്തിറങ്ങി. അർജന്റീന ബ്രസീൽ ഫാൻസുകളുടെ കഥ പറയുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. ആൻമരിയ കലിപ്പിലാണ്. ആട് 2, എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ്.

അശോകൻ ചെരുവിലിന്റെ ഇതേ പേരിലുള്ള കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ജോൺ മന്ത്രിക്കലും മിഥുൻ മാനുവലുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു വിദ്യർഥി നേതാവായിട്ടാണ് എെശ്വര്യ ലക്ഷ്മി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ട്രെയില‌‌‌ർ വ്യക്തമാക്കുന്നു. ഒാൺലെെൻ സീരീസായ കരിക്കിലൂടെ ശ്രദ്ധേയനായ അനു കെ.അനിയനും ചിത്രത്തിൽ കാളിദാസിനോടൊപ്പം വേഷമിടുന്നു.

ഗോപി സുന്ദർ സംഗീതവും രണദീവ് ക്യാമറയും കെെകാര്യം ചെയ്ത അർജന്റീന ഫാൻസ് നിർമ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്.