dollar-

കൊച്ചി: ഡോളറിനെതിരെ തുടർച്ചയായ ആറാംനാളിലും രൂപയുടെ മുന്നേറ്റം. ഇന്നലെ 48 പൈസ ഉയർന്ന് 70.70ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആറുദിവസത്തിനിടെ ഡോളറിനെതിരെ രൂപ 110 പൈസയുടെ നേട്ടം കൈവരിച്ചു. റീട്ടെയിൽ നാണയപ്പെരുപ്പം,​ വ്യാവസായിക ഉത്പാദന വളർച്ച എന്നിവ സംബന്ധിച്ച മികച്ച കണക്കുകൾ പുറത്തുവരുമെന്ന വിലയിരുത്തലുകളാണ് ഇന്നലെ രൂപയ്ക്ക് കരുത്തായത്.

അതേസമയം,​ തുടർച്ചയായ നാലാംനാളിലും ഇന്ത്യൻ ഓഹരി സൂചികകൾ നഷ്‌ടത്തിലേക്ക് വീണു. ഇന്നലെ സെൻസെക്‌സ് 241 പോയിന്റിടിഞ്ഞ് 36,​153ലും നിഫ്‌റ്റി 57 പോയിന്റ് കുറഞ്ഞ് 10,​831ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി.,​ ബാങ്കിംഗ്,​ ടെലികോം ഓഹരികളാണ് നഷ്‌ടത്തിന് നേതൃത്വം നൽകിയത്.

സ്വർണവില

ഈമാസത്തെ

താഴ്‌ന്ന നിരക്കിൽ

രൂപയുടെ മുന്നേറ്റവും ആഗോളവിലയിലെ ഇടിവും സംസ്ഥാനത്ത് സ്വർണവിലയെ ഇന്നലെ ഈമാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കിലെത്തിച്ചു. പവന് 24,​560 രൂപയും ഗ്രാമിന് 3,​070 രൂപയുമായിരുന്നു ഇന്നലെ വില. ഈമാസം നാലിന് പവൻ വില 24,​880 രൂപയും ഗ്രാംവില 3,​110 രൂപയുമായിരുന്നു.