love-mariage-

സൂറത്ത്: ഫെബ്രുവരി 14, ലോകം മറ്രൊരു പ്രണയ ദിനത്തിലേക്ക് കടക്കുകയാണ്. ഈ പ്രണയ ദിനത്തിൽ വ്യത്യസ്തമായ ഒരു പ്രതിജ്ഞയ്ക്ക് തുടക്കം കുറിക്കുകയാണ് ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. വളർത്തി വലുതാക്കിയ രക്ഷിതാക്കളുടെ സമ്മതമില്ലാതെ പ്രണയ വിവാഹങ്ങൾ കഴിക്കില്ലെന്ന പ്രതിജ്ഞയുമായാണ് സൂറത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സംസ്ഥാനത്തെ സന്നദ്ധ സംഘടനയായ ഹസ്യമേവ ജയതേ എന്ന സംഘടനയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സൂറത്തിലെ 12 സ്കൂളിൽ നിന്നും ഏകദേശം 10,000 വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുക. മതാപിതാക്കളുടെ സമ്മത പ്രകാരം മാത്രമേ വിവാഹം കഴിക്കുമെന്ന പ്രതിജ്ഞയാണ് വിദ്യാർത്ഥികൾ പരിപാടിയിൽ ചൊല്ലുക. അടുത്തിടെയായി അനേകം യുവാക്കളും യുവതികളും പ്രണയത്തിലാവുകയും വിവാഹിതരാകാൻ വീട്ടുകാരുടെ സമ്മതമില്ലാതെ തീരുമാനമെടുക്കുകയും ചെയ്യുന്നു. പലരും വീടുകളിൽ നിന്ന് ഒളിച്ചോടിയാണ് വിവാഹിതരാകുന്നത്. എന്നാൽ അത്തരം ബന്ധങ്ങൾ ചുരുങ്ങിയ കാലത്തേക്ക് മാറുന്നു. ജീവിതത്തിന്റെ അത്തരമൊരു വലിയ തീരുമാനമെടുക്കുമ്പോൾ മാതാപിതാക്കളുടെ മാർഗനിർദേശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾ എത്തിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം.

സൂറത്തിലെ പ്രധാന സ്‌കൂളുകളായ സൻസാർഭാരതി, പ്രെസിഡൻസി ഹൈസ്‌കൂൾ,സാൻസ്‌കർകുഞ്ച് ഗ്യാൻപിത്ത്, സ്വാമിനാരായൺ എം.വി വിദ്യാലയ, സൺ ഗ്രേസ് വിദ്യാലയ,നവ്‌ചെത്‌ന വിദ്യാലയ, ജ്ഞാൻ ഗംഗ വിദ്യാലയ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.