pm-narendra-modi

കുരുക്ഷേത്ര: ഗ്രാമങ്ങളിലുള്ള മനോഹരമായ കക്കൂസുകൾ കാണാൻ വിദേശികൾ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'യൂറോപ്പിൽ ഒരു സ്ഥലമുണ്ട്,​ അവിടെയുള്ള വീടുകളുടെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങളാണ് ഉള്ളത്. അതുകൊണ്ട് നിരവധി സന്ദർശകരാണ് അവിടെ എത്തുന്നത്'. ഇതേപോലെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ മനോഹരമായ കക്കൂസുകളും കാണാൻ അവർ ഇവിടെയെത്തിയേക്കുമെന്നും മോദി പറഞ്ഞു.

ഹരിയാനയിലെ കുരുക്ഷേത്രയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ക്ളീൻ പവർ 2019 എന്ന പരിപാടിയിൽ മോദി സ്ത്രീകളുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യയുടെ വികസനനേട്ടങ്ങൾ മോദി പരിപാടിയിൽ വിവരിച്ചു. സ്വച്ഛ് ഭാരത് അഭിയാന്റെ വിജയത്തെക്കുറിച്ചു മോദി പ്രസംഗിച്ചു. താൻ ഈ പദ്ധതി കൊണ്ടുവന്നപ്പോൾ എല്ലാവരും തന്നെ പരിഹസിച്ചിരുന്നതായും മോദി കൂട്ടിച്ചേർത്തു.

സ്വച്ഛ് ഭാരത് മുദ്ര‌യുള്ള വെളുത്ത കോട്ട് ധരിച്ചായിരുന്നു മോദി വേദിയിൽ പ്രസംഗിച്ചത്. ബേഠി ബചാവോ ബേഠി പഠാവോ പദ്ധതി കൊണ്ടു വന്നത് മൂലം സ്ത്രീകളുടെ ജനസംഖ്യ ഉയർത്താൻ കഴിഞ്ഞു. പ്രധാൻമന്ത്രി ആവാസ് യോജന വഴി നിരവധി പേർക്ക് വീടുകൾ നിർമ്മിക്കാൻ സാധിച്ചു. ബാലാത്സംഗ കുറ്റത്തിന് വധശിക്ഷ നടപ്പിലാക്കിയതും ഞങ്ങളാണെന്ന് മോദി പറഞ്ഞു.