ന്യൂഡൽഹി: ചെെന അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സെെന്യത്തിന് വേണ്ടി സർക്കാർ അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നു. 72,400 സിഗ് സോർ തോക്കുകൾ വാങ്ങുന്നതിന് അമേരിക്കൻ കമ്പനിയുമായി ഇന്ത്യ കരാർ ഒപ്പിട്ടു. 700 കോടി രൂപ മുടക്കിയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ആയുധങ്ങൾ വാങ്ങിക്കുന്നത്.
സെെന്യം നിലവിൽ ഉപയോഗിച്ച് വരുന്നത് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഇൻസാസ് തോക്കുകളാണ്. ഇതിന് പകരമായി സിഗ് സോർ തോക്കുകൾ നൽകാണ് തീരുമാനം. അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും മാത്രമേ സിഗ് സോർ ആയുധങ്ങൾ നിലവിൽ ഉപയോഗിക്കുന്നുള്ളു. പുതിയ ആയുധങ്ങൾ ഇന്ത്യൻ സെെന്യത്തിന് മുതൽകൂട്ടാണ്.
ഒരു വർഷത്തിനുള്ളിൽ തോക്കുകൾ കെെമാറുന്ന തരത്തിലാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. തോക്കുകൾ വാങ്ങുന്നത് സംബന്ധിച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. 3600 കിലോമീറ്റർ ഇന്ത്യാ ചെെന അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാർക്കാണ് ആദ്യഘട്ടത്തിൽ ആയുധങ്ങൾ നൽകുന്നത്.