തിരുവനന്തപുരം: പതിറ്റാണ്ടുകളായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം കണ്ടെത്താൻ പറഞ്ഞാൽ അത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യന്റെ സിംഹാസനം അലങ്കരിക്കാൻ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടൻ എന്നാണ് സിനിമയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയെ പലരും വിശേഷിപ്പിച്ചത്. ഈ വിശേഷണം ഇപ്പോൾ വീണ്ടും മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ്.
തിരുവനന്തപുരം കേസരി പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലാണ് ഈ വിശേഷണം ഒരിക്കൽ കൂടി മുഴങ്ങിയത്. അതിന് മമ്മൂട്ടിക്ക് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നു. മലയാള സിനിമയിൽ തനിക്ക് സിംഹാസനങ്ങൾ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
വീഡിയോ
കടപ്പാട്: ധനുജ് ഫോട്ടോഗ്രഫി