pm-mod

മംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 300ൽ അധികം സീറ്റുകൾ ലഭിക്കുമെന്നും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹത്തിന്റെ സഹോദരൻ പ്രഹളാദ് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം മംഗളൂരുവിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'എനിക്കുറപ്പാണ് 2014ലേത് പോലെ തന്നെ ബി.ജെ.പി വിജയം ആവർത്തിക്കും. 300ൽ അധികം സീറ്റുകൾ നേടിയാകും ബി.ജെ.പി ഇത്തവണ അധികാരത്തിലെത്തുക. മാത്രമല്ല നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിഞ്ഞെടുക്കപ്പെടും' പ്രഹ്ലാദ് മോദി പറഞ്ഞു. കർണാടകയിൽ ചില ക്ഷേത്രങ്ങളിലും മതസ്ഥാപനങ്ങളിലും സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലരവർഷമായി മോദിയും എൻ.ഡി.എ സർക്കാരും രാജ്യത്തിലാകമാനം നടപ്പിലാക്കിയത് മികച്ച പദ്ധതികളാണെന്നും പ്രഹളാദ് കൂട്ടിച്ചേർത്തു. പ്രിങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാൻ പോകുന്നില്ല. പ്രതിപക്ഷ സഖ്യത്തിന്റെ ഒത്തുചേരൽ വൻ പരാജയമാണെന്നും പ്രഹ്ലാദ് മോദി അഭിപ്രായപ്പെട്ടു.