india

ദുബായ്: ലോക ഗവൺമെന്റ് ഉച്ചകോടിയിൽ അമേരിക്കൻ ഏജൻസിയെയും പിന്നിലാക്കി കേരള പൊലീസിന് പുരസ്കാരം. മൊബൈൽ ഗെയിമിംഗിലൂടെ നടത്തിയ ട്രാഫിക് ബോധവത്കരണത്തിനാണ് പുരസ്കാരം ലഭിച്ചത്. ഐക്യരാഷ്ട്രസഭയെയും,​ അമേരിക്കൻ ഏജൻസിയെയും പിൻതള്ളിയാണ് കേരളാ പൊലീസ് മുന്നേറിയത് എന്നത് അഭിമാനകരമായ കാര്യമാണ്.

ഡ്രൈവിംഗ് സുരക്ഷ ലക്ഷ്യമിട്ട് തയ്യാറാക്കിയ 'ട്രാഫിക് ഗുരു' എന്ന ഗെയിമാണ് കേരള പൊലീസിന് പുരസ്കാരം നേടിക്കൊടുത്തത്. വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിംഗ് രീതികളും അനായാസം മനസിലാക്കാൻ സഹായിക്കുന്നതാണ് ട്രാഫിക് ഗുരു എന്ന ത്രീഡി ഗെയിം ആപ്ലിക്കേഷൻ. മാത്രമല്ല ഡ്രൈവിംഗ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഗെയിം ഏറെ പ്രയോജനപ്രദമാകുമെന്നാണ് അവാർഡ് ജൂറിയുടെ വിലയിരുത്തൽ.

യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാനാണ് പുരസ്കാരം സമ്മാനിച്ചത്. കേരള പൊലീസ് ആംഡ് ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

The Best M-Government Award in Gamification Service goes to India's Traffic Guru App awarded by H.H. Sheikh Mansour bin Zayed Al Nahyan. #WorldGovSummit pic.twitter.com/PLqZLzmsdY

— Dubai Media Office (@DXBMediaOffice) February 12, 2019