ആലപ്പുഴ: ആലപ്പുഴ വെയർ ഹൗസ് ഗോഡൗണിലെ അരിച്ചാക്കിനടിയിൽ വിഷം കണ്ടെത്തി. തലചുറ്റലും ചർദ്ദിയും അനുഭവപ്പെട്ട രണ്ട് ചുമട്ടു തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം ശ്വസിച്ചതിനാലാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് തൊഴിലാളികൾ പറയുന്നത്. സംഭവത്തെ തുടർന്ന് തൊഴിലാളികൾ പണി നിറുത്തിവച്ചു. രാവിലെ തൊഴിലാഴികൾ ജോലിക്കെത്തി സപ്ലെെക്കോകളിലേക്കും സ്‌കൂളുകളിലേക്കും മറ്റുമുള്ള അരിച്ചാക്കുകളാണ് ഇവിടെ നിന്ന് വിതരണം ചെയ്‌തത്.
ആദ്യം ഒരു തൊഴിലാളിക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നീട് മറ്റൊരു തൊഴിലാളിക്ക് തലചുറ്റലും ചർദ്ദിയും അനുഭവപ്പെട്ടു. ഇപ്പോൾ ഗോഡൗണിന്റെ ഷട്ടർ തൊഴിലാളികൾ അടച്ചിട്ടിരിക്കുകയാണ്. അരിച്ചാക്കിനടിയിൽ എലിയെയും മറ്റ് പ്രാണികളെയും തുരത്തുന്നതിന് വേണ്ടി അലൂമിനിയം ഫോസ്‌ഫെയ്റ്റ് എന്ന രാസവസ്‌തു ഉപയോഗിച്ചിട്ടുണ്ട്. ഇത് വെയർഹൗസ് അധികൃതർ സ്ഥിരീകരിക്കുകയും ചെയ്‌തതാണ്. അതിന്റെ കാലാവധി ഏഴ് ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഇപ്പോൾ 14 ദിവസമായെന്നും തൊഴിലാളികൾ പറയുന്നു.
പെരിയാറിൽ കരിങ്കല്ലു കെട്ടി താഴ്‌ത്തിയ മൃതദേഹം സ്ത്രീയുടേത്, കൊലപാതകമെന്ന് പൊലീസ്