കൊച്ചി: അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയത് ടി.വി രാജേഷ് എം.എൽ.എയും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിർദ്ദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൃത്യത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ഗൂഢാലോചനയ്‌ക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സി.ബി.ഐ കുറ്റപത്രത്തിൽ വിശദമാക്കുന്നു.
സി.ബി.ഐ തലശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 302, 120 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റം നേരത്തേ തന്നെ ചുമത്തിയിരുന്നു. 28 മുതൽ 33 വരെയുള്ള പ്രതികൾക്ക് കൊലപാതകത്തിൽ തുല്യപങ്കാണെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. ജയരാജൻ മുപ്പത്തിരണ്ടാം പ്രതിയും, രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്.
കേസ് 14ന് കോടതി പരിഗണിക്കും. മുസ്ളിംലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക നേതാവായിരുന്ന അബ്ദുൾ ഷുക്കൂറിനെ (24), 2012 ഫെബ്രുവരി 20ന് സി.പി.എം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ പാർട്ടി പ്രവർത്തകർ തടഞ്ഞുവച്ച് രണ്ടര മണിക്കൂർ വിചാരണയ്ക്കുശേഷം കുത്തിക്കൊന്നെന്നാണ് കേസ്.
ആലപ്പുഴ വെയർ ഹൗസിൽ അരിച്ചാക്കിനടിയിൽ വിഷം, രണ്ട് ചുമട്ടു തൊഴിലാളികൾ ആശുപത്രിയിൽ