ഹിറ്റ് ഡയലോഗുകൾ സിനിമാ പേരുകളായി മാറുന്നത് പ്രേക്ഷകർക്ക് എന്നും കൗതുകം തന്നെയാണ്. എന്നാൽ, ആ കൗതുകത്തെ വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ ബേബിയെന്ന സംവിധായകനും നായകൻ ടൊവിനോ തോമസും. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നാണ് പേരിട്ടിരിക്കുന്നത്.ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് മോഹൻലാലാണ്.
മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ലാൽ ശ്രീനിവാസൻ ചിത്രത്തിലെ ഡയലോഗ് പുനരവതരിപ്പിച്ചുകൊണ്ടാണ് ടൈറ്റിൽ ലോഞ്ച് ചെയ്തത്. ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൺ ഡിസി ടു മിയാമി ബീച്ച്? എന്ന് ടൊവിനോ ചോദിച്ചപ്പോൾ കിലോമീറ്റേഴസ് ആൻഡ് കിലോമീറ്റേഴ്സ് എന്നാണ് ലാൽ മറുപടി നൽകിയത്. പേരുപോലെ തന്നെ ചിത്രവും കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒാടട്ടേയെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. ജിയോ ബേബി രചനയും സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, റംഷി, സിനു സിദ്ധാർത്ഥ്, ഗോപിസുന്ദർ എന്നിവർ ചേർന്നാണ് നിർമ്മാണം.
വീഡിയോ കാണാം.....