ജില്ലയ്ക്കു ശേഷം മോഹൻലാൽ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കാപ്പാൻ. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സൂര്യയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ പ്രധാനമന്ത്രി ചന്ദ്രകാന്ത വർമ്മയായാണ് മോഹൻലാലെത്തുക. ആർമി കമാൻഡോയുടെയായി സൂര്യയും. സയേഷ ടാക്കിയയാണ് നായിക. ആര്യ, ബൊമ്മൻ ഇറാനി, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്.
ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗവേമിക് യു ആരിയാണ് കാമറ, കലാസംവിധാനം കിരൺ. ഇതേ ദിവസം തന്നെ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം സഹോയും എത്തുമെന്നറിയുന്നു. ബാഹുബലിക്കു ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സഹോയ്ക്കുണ്ട്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രദ്ധാ കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.