രോഗപ്രതിരോധത്തിന് അത്ഭുതകരമായ ശേഷിയുള്ള പാനീയമാണ് മഞ്ഞൾപ്പാൽ. ആന്റിഓക്സിഡന്റുകളുടെ മികച്ച ശേഖരവും ഇതിലുണ്ട്. ഇവ അർബുദങ്ങൾ ഉൾപ്പടെ മാരകരോഗങ്ങളെ പ്രതിരോധിക്കും. കഫക്കെട്ട്, ആസ്തമ, ശ്വാസംമുട്ടൽ എന്നിവയ്ക്ക് ശമനം നൽകും.
ശരീരത്തിൽ നിന്നും വിഷാംശങ്ങളെ പുറന്തള്ളാൻ ഈ പാനീയം ഉത്തമമാണ്. രക്തശുദ്ധീകരണത്തിനും രക്തയോട്ടം സുഗമമാക്കാനും ഫലപ്രദം. പ്രകൃതിജന്യമായ രീതിയിൽ കരൾ ശുദ്ധീകരണത്തിന് സഹായിക്കുന്നു. കാത്സ്യത്തിന്റെ കലവറയായതിനാൽ അസ്ഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. അൾസറിനെ പ്രതിരോധിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുന്നു.
മഞ്ഞൾപ്പാലിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ഗർഭാശയത്തിന്റെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. ചർമ്മത്തിന് സൗന്ദര്യവും ആരോഗ്യവും നൽകുന്നതിനൊപ്പം ചർമ്മത്തിലുണ്ടാകുന്ന വിവിധതരം അണുബാധകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
അനാവശ്യ കൊഴുപ്പിനെ ഇല്ലായ്‌മ ചെയ്‌ത് അമിതവണ്ണം തടയുന്നു. സുഖകരമായ ഉറക്കം സമ്മാനിക്കാനും മഞ്ഞൾപാൽ സഹായിക്കുന്നു. കുട്ടികൾക്ക് നൽകുന്നത് മികച്ച പ്രതിരോധശക്തി ഉറപ്പാക്കും.