dr-teni-nair

അച്ഛന്റെ വേർപാട് സൃഷ്ടിച്ച വേദനയും ശൂന്യതയും ഡോ.ടൈനി നായരുടെ വരികളിൽ പ്രകടമാകുന്നു."അച്ഛനും ഞാനും ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു.ഞാൻ പഠിക്കുന്ന കാലത്ത് മോട്ടോർ സൈക്കിളിൽ അച്ഛൻ എന്നെയും കൊണ്ട് കറങ്ങുമായിരുന്നു.എന്നും എന്റെ സൂപ്പർഹീറോയായിരുന്നു അച്ഛൻ

അച്ഛന്റെ വേർപാടിൽ ഉള്ളുരുകി മകൻ എഴുതി."എന്റെ സൂപ്പർ ഹീറോയെ അവർകൊണ്ടുപോയി
തമ്പിൽ ഇനി ഞാൻ ഒറ്റയ്ക്ക്,"-കേരളത്തിലെ പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ.ടൈനി നായരാണ് അച്ഛന്റെ വേർപാടിന്റെ ദുഖം കവിതയായി കുറിച്ചത്.

"ഇത് ആരേയും വേദനിപ്പിക്കാൻ വേണ്ടി എഴുതിയതല്ല.എന്റെ അച്ഛന്റെ വേർപാടിനുശേഷം ഉള്ളിൽത്തോന്നിയ കവിത മാത്രമാണിത് "എന്ന അടിവരയോടെ ഡോ.ടൈനി നായർ ഫേസ് ബുക്കിൽ കുറിച്ചു.ഇംഗ്ളീഷിൽ എഴുതിയതിന്റെ ഏകദേശ പരിഭാഷയാണ് ചുവടെ.

ചരമം

ഇന്ന് വീട്ടിൽ ഒരു സർക്കസ് നടന്നു

അവർ അദ്ദേഹത്തിന്റെ വിരലുകൾ കൂട്ടിക്കെട്ടി

താടിയും കെട്ടിമുറുക്കി

മിഴികൾ അടച്ചു

ശേഷം അവർ,ആ ശരീരത്തിൽ തണുത്ത വെള്ളം തളിച്ചു

ആ മുഖത്ത് പുഷ്പദളങ്ങൾ വിതറി

അവർ ആ നെറ്റിത്തടത്തിൽ ഭസ്മ രേഖകൾ വരച്ചു

ആത്മാവിനെ ഇക്കിളിപ്പെടുത്താൻ നോക്കി

എന്നാൽ എപ്പോഴും എന്നപോലെ അദ്ദേഹം അചഞ്ചലനായിരുന്നു

ശാന്തനായി പതറാതെ ആ ഐസ് ബക്കറ്റ് ചലഞ്ച് അദ്ദേഹം നേരിട്ടു

അല്പ്പം പോലും അദ്ദേഹം പിൻവലി‌ഞ്ഞില്ല.

ആ മുഖത്ത് അതൃപ്തിയുടെ വൈകാരികഭാവങ്ങൾ ഒന്നുപോലുമുണ്ടായില്ല.

എല്ലാം പരാജയപ്പെട്ടപ്പോൾ

എന്റെ സൂപ്പർ ഹീറോയെ അവർ എടുത്തുകൊണ്ടുപോയി

250 ഡിഗ്രിയിൽ കത്തുന്ന തീച്ചൂളയിലേക്ക് തള്ളിക്കയറ്റി

അലയടിക്കുന്ന ആ അഗ്നിയുടെ ചൂടിൽ എല്ലാം ചാരമായി

അദ്ദേഹത്തിന്റേതായി അവശേഷിച്ചതെല്ലാം.

രുചികരമല്ലാത്ത ഒരു സസ്യഭോജനം കഴി‌‌ഞ്ഞ് അവരെല്ലാം മടങ്ങി

ശൂന്യമായ തമ്പിൽ,ഞാൻ ഒറ്റയ്ക്ക്...

‌ടൈനി നായരുടെ ഈ കവിത നിറകണ്ണുകളോടെ മാത്രമേ വായിക്കാൻ കഴിയുകയുള്ളു.

ടൈനിനായർ ഏകമകനായിരുന്നു.അച്ഛൻ മരിച്ചപ്പോൾ അദ്ദേഹമിട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു.

"കേരളത്തിൽ നിന്ന് പഠനത്തിനായിട്ടാണ് അദ്ദേഹം കൊൽക്കത്തയിലേക്ക് പോയത്.അവിടെ വച്ച് ഒരു ബംഗാളി വനിതയെ വിവാഹം ചെയ്ത് വിസ്മയാവഹവും സാഹസികവുമായ ജീവിതം നയിച്ചു.മറവിരോഗത്തിന് കീഴടങ്ങും വരെ വീട്ടിൽ ഓരോ നിമിഷവും അദ്ദേഹം ഞങ്ങളെ കോൾമയിർകൊള്ളിച്ച് ജീവിതത്തെ ആസ്വാദ്യകരമാക്കി മാറ്റി...ഞങ്ങളെ മരവിപ്പിലാക്കി അദ്ദേഹം ഇന്ന് മരിച്ചു.ഒരർത്ഥത്തിൽ വേദനയനുഭവിക്കാതെ,മറ്റു ബുദ്ധിമുട്ടുകൾ നേരിടാതെ അദ്ദേഹം പോയതിൽ സന്തുഷ്ടിയും തോന്നി.നല്ല പോരാളിയെന്നാൽ ഏതു സമയത്താണ് വിരമിക്കേണ്ടതെന്ന് നന്നായി അറിയുന്ന ആളാണ്.അദ്ദേഹം അങ്ങനെയുള്ള ഒരാളായിരുന്നു.ഒന്നാമൻ.വിട ..അച്ഛാ..

ടൈനിനായരുടെ അച്ഛൻ തിരുവനന്തപുരം പൂജപ്പുര ചെങ്കള്ളൂർ ആകാശ് ദീപിൽ എം.ശങ്കരൻ നായർ (93) കഴിഞ്ഞയാഴ്ചയാണ് വിടപറ‌ഞ്ഞത്.പരേതയായ സാധനാനായരാണ് ഭാര്യ.

അച്ഛന്റെ വേർപാട് സൃഷ്ടിച്ച വേദനയും ശൂന്യതയും ഡോ.ടൈനി നായരുടെ വരികളിൽ പ്രകടമാകുന്നു."അച്ഛനും ഞാനും ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു.ഞാൻ പഠിക്കുന്ന കാലത്ത് മോട്ടോർ സൈക്കിളിൽ അച്ഛൻ എന്നെയും കൊണ്ട് കറങ്ങുമായിരുന്നു.എന്നും എന്റെ സൂപ്പർഹീറോയായിരുന്നു അച്ഛൻ.കേരളത്തിൽ നിന്ന് ബിരുദ പഠനത്തിനാണ് അച്ഛൻ കൊൽക്കത്തയിൽ പോയത്.അവിടെ അദ്ദേഹം ലെഫ്റ്റ് മൂവ്മെന്റിന്റെ ഭാഗമായി.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായി.പിന്നീടാണ് ദുർഗാപൂരിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായി മാറിയത്.അവിടെ സ്കൂളിൽ ഹെഡ്മിസ്ട്രസായിരുന്നു അമ്മ സാധനാ ദാസ് ഗുപ്ത.അവർ പ്രണയിച്ച് വിവാഹിതരായി.അവിടെയാണ് ഞാൻ ജനിച്ചത്.എന്റെ സ്കൂൾ വിദ്യാഭ്യാസം ബംഗാളിലാണ് പൂർത്തിയാക്കിയത്.മാത്രമല്ല എന്റെ ഫസ്റ്റ് ലാൻഗ്വേജ് ബംഗാളിയായിരുന്നു.സ്കൂൾ ഫൈനൽ പരീക്ഷ ‌ഞാൻ എഴുതിയതും ബംഗാളിയിലായിരുന്നു.സയൻസും കണക്കുമെല്ലാം ബംഗാളിയിലെഴുതി.ഞാൻ ബംഗാളി സാഹിത്യം നന്നായി ഫോളോ ചെയ്യുന്നുണ്ട്.എഴുതാറുമുണ്ട്.

അമ്മ മരിച്ചിട്ട് ഏതാനും വർഷങ്ങളായി.കഴിഞ്ഞ ഒരു വർഷമായിട്ടാണ് അച്ഛന് മറവിരോഗം ബാധിച്ചത്.എന്റെ ഭാര്യയാണ് അച്ഛനെ പരിചരിച്ചത്.അവർ ഉറ്റ സുഹൃത്തുക്കളായിരുന്നു.അച്ഛൻ എന്നും എന്റെ കൂടെത്തന്നെയായിരുന്നു.എന്നും ഒരുമിച്ചാണ് താമസിച്ചത്.അച്ഛന്റെ ഭാഷാ വൈദഗ്ധ്യമാണ് എനിക്കും കിട്ടിയത്."-കേരളകൗമുദിയോട് ഡോക്ടർ പറഞ്ഞു.

അമേരിക്കൻ അക്കാഡമി ഓഫ് ന്യൂറോളജി ജേർണൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒരു ഇന്ത്യൻ കവിത ഡോ.ടൈനിനായരുടെ മെഡിക്കൽ പോയട്രിയായ

ഫിംഗർ-നോസ് ടെസ്റ്റ് ആയിരുന്നു.ദീപാ നായരാണ് ഭാര്യ.മകൾ സരസ്വതി നായർ ചിത്രകാരിയാണ് .ഓയിൽ പെയിന്റിംഗിൽ ഹ്യൂമൻ ഫെയ്സ് മാത്രമേ വരയ്ക്കാറുള്ളു.ഇപ്പോൾ കാനഡയിൽ ഉപരിപഠനത്തിലാണ്.മകൻ ആകാശ് നായർ എം.ബി.ബി.എസിന് പഠിക്കുന്നു.

രണ്ട് വർഷം മുമ്പ് ഫാദേഴ്സ് ഡേയിൽ അച്ചനെക്കുറിച്ച് ടൈനിനായർ എഴുതി.

"കരുത്തുറ്റ ടാങ്ക് പോലെ ,താങ്കൾ എല്ലാം യുദ്ധങ്ങളും ജയിച്ചു.

എന്റെ യഥാർത്ഥ ഹീറോ,ഒരു സൂപ്പർ സ്റ്റാ|ർ

ദന്തക്ഷയം,അമ്മയുടെ മുന്നറിയിപ്പ്-കടമ്പകൾ ഒന്നും അച്ഛന് തടസ്സമായില്ല

താങ്കൾ ഇപ്പോഴും,ചോക്ളേറ്റ് ,മിൽക്കിബാർ എന്നിവ വീട്ടിലേക്ക് കടത്തിക്കൊണ്ടു വരുന്നു

ഫാദേഴ്സ് ഡേ സജീവമാകട്ടെ,

24മണിക്കൂറും 365 ദിവസവും ....എന്നും